രാജ്യാന്തരം

വൈദ്യശാസ്ത്ര നൊബേല്‍ അമേരിക്കന്‍, ബ്രിട്ടിഷ് ഗവേഷകര്‍ക്ക്

സമകാലിക മലയാളം ഡെസ്ക്

സ്‌റ്റോക്‌ഹോം: വൈദ്യശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. അമേരിക്കന്‍ ഗവേഷകരായ വില്യം കീലിന്‍, ഗ്രെഗ് സെമന്‍സ, ബ്രിട്ടനിലെ പീറ്റര്‍ റാച്ക്ലിഫ് എന്നിവര്‍ക്കാണ് പുരസ്‌കാരം. ജീവകോശങ്ങള്‍ ഓക്‌സിജന്‍ ആഗിരണം ചെയ്യുന്നതു സംബന്ധിച്ച പഠനത്തിലാണ് പുരസ്‌കാരം.

കോശ പ്രവര്‍ത്തനങ്ങളെ ഓക്‌സിജന്റെ തോത് എങ്ങനെയൊക്കെയാണ് ബാധിക്കുന്നത് എന്നതു സംബന്ധിച്ച ശാസ്ത്രലോകത്തിന്റെ ധാരണയ്ക്ക് അടിത്തറയിടുന്നതാണ് മൂവരുടെയും ഗവേഷണഫലങ്ങളെന്ന് നൊബേല്‍ പുരസ്‌കാര സമിതി പറഞ്ഞു. വിളര്‍ച്ച, കാന്‍സര്‍ എന്നിങ്ങനെ ഒട്ടേറെ രോഗങ്ങളുടെ ചികിത്സയില്‍ പുതിയ രീതികള്‍ തേടാന്‍ പര്യാപ്തമാണ് അവയെന്നും സമിതി ചൂണ്ടിക്കാട്ടി.

ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരങ്ങളില്‍ ആദ്യത്തേതാണ് ഇന്നു  പ്രഖ്യാപിച്ചത്. മറ്റു രംഗങ്ങളിലെ മികവിനുള്ള പുരസ്‌കാരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം