രാജ്യാന്തരം

ഇറാന്റെ എണ്ണ ടാങ്കറിന് നേരെ റോക്കറ്റ് ആക്രമണം, എണ്ണച്ചോര്‍ച്ച; സൗദിയുമായി സംഘര്‍ഷം മുറുകുന്നു, ആശങ്ക

സമകാലിക മലയാളം ഡെസ്ക്

ടെഹ്‌റാന്‍: ഇറാന്‍ എണ്ണടാങ്കറിനുനേരെ റോക്കറ്റ് ആക്രമണം. സൗദി തുറമുഖ നഗരമായ ജിദ്ദയ്ക്കുസമീപം ചെങ്കടലിലാണ് എണ്ണ ടാങ്കറിന് നേരെ രണ്ട് റോക്കറ്റുകള്‍ തൊടുത്തത്. ആക്രമണത്തില്‍ ടാങ്കറിന് കനത്ത നാശം സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ സൗദി അറേബ്യയും ഇറാനും തമ്മിലുളള സംഘര്‍ഷം കൂടുതല്‍ മുറുകുമോ എന്ന ആശങ്കയിലാണ് ഗള്‍ഫ്‌മേഖല.

ആക്രമണത്തില്‍ ടാങ്കറിന്റെ സ്‌റ്റോര്‍ റൂമുകള്‍ തകര്‍ന്ന് എണ്ണച്ചോര്‍ച്ചയുണ്ടായെന്ന് ഇറാന്‍ വ്യക്തമാക്കി. രണ്ട് റോക്കറ്റുകളാണ് ടാങ്കറില്‍ പതിച്ചത്. സംഭവത്തെക്കുറിച്ച് സൗദി അറേബ്യ ഇതേവരെ പ്രതികരിച്ചിട്ടില്ല. 

ഇറാന്റെ ദേശീയ എണ്ണക്കമ്പനിയുടെ ഉടമസ്ഥതയിലുള്ള സാബിറ്റി എന്നകപ്പലിനുനേരെയായിരുന്നു ആക്രമണം. ഭീകരാക്രമണമാണെന്ന് ഇറാന്‍ അധികൃതര്‍ പ്രതികരിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിലവില്‍ തന്നെ ചെങ്കടലില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഇന്ത്യന്‍ മഹാസമുദ്രത്തെ മെഡിറ്റേറിയന്‍ കടലുമായി ബന്ധിപ്പിക്കുന്ന ഷിപ്പിങ് പാതയാണ് ചെങ്കടല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി