രാജ്യാന്തരം

അവിശ്വസനീയം!; ജെസിബി ഉപയോഗിച്ച് എടിഎം തകര്‍ത്തു, പണവുമായി മോഷ്ടാക്കള്‍ കാറില്‍ ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

എടിഎം മോഷണക്കേസുകളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിക്കാന്‍ വ്യത്യസ്ത മാര്‍ഗങ്ങളാണ് മോഷ്ടാക്കള്‍ സ്വീകരിച്ചുവരുന്നത്. സാങ്കേതികവിദ്യയുടെയും മറ്റും സഹായത്തോടെ മോഷണം നടത്തുന്ന പ്രൊഫഷണല്‍ മോഷ്ടാക്കളുടെ എണ്ണം വര്‍ധിച്ചുവരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു എന്ന് സാരം. ഇപ്പോള്‍ അയര്‍ലന്‍ഡില്‍ നിന്നുളള ഒരു എടിഎം മോഷണത്തിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

ജെസിബി ഉപയോഗിച്ച് ഗ്യാസ് സ്‌റ്റേഷന്‍ തകര്‍ത്ത് എടിഎമ്മുമായി കടന്നുകളയുന്ന മോഷ്ടാക്കളുടെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.ഏപ്രിലില്‍ നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ജെസിബിയുമായി മുഖം മൂടി അണിഞ്ഞ് ഗ്യാരജില്‍ എത്തിയിരിക്കുകയാണ് കളളന്മാര്‍. തുടര്‍ന്ന് ജെസിബി ഉപയോഗിച്ച് എടിഎം സ്ഥാപിച്ചിരുന്ന മതില്‍ തകര്‍ത്തു. ഇതിന് പിന്നാലെ എടിഎം പുറത്തെടുത്ത് കാറിലേക്ക് മാറ്റുന്നതാണ് ദൃശ്യങ്ങളില്‍ ഉളളത്.

ഗ്യാസ് സ്റ്റേഷനില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് നിരവധി പ്രതികരണങ്ങളാണ് പുറത്തുവരുന്നത്. കളളന്മാര്‍ ഇതിഹാസ തുല്യരാണെന്നും മുതലാളിത്ത സമ്പദ് വ്യവസ്ഥയ്‌ക്കെതിരെ പോരാടുന്നവരാണ് മോഷ്ടാക്കള്‍ എന്നുമുളള തരത്തില്‍ നിരവധി പ്രതികരണങ്ങളാണ് പുറത്തുവരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി