രാജ്യാന്തരം

'സത്യം' ഒറ്റ വര്‍ഷം ശമ്പളമായി വാങ്ങിയത് 300 കോടി!

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടന്‍:  മൈക്രോസോഫ്റ്റ് മേധാവിയായ ഇന്ത്യന്‍ വംശജന്‍ സത്യ നദെല്ല ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം വാങ്ങിയ ശമ്പളം 4.3 കോടി ഡോളര്‍. രൂപയില്‍ കണക്കാക്കിയാല്‍ 300 കോടിയിലേറെ. തൊട്ടുമുന്‍ കൊല്ലത്തേക്കാള്‍ 66 ശതമാനം കൂടുതല്‍. 

നദെല്ലയുടെ അടിസ്ഥാന ശമ്പളം 23 ലക്ഷം ഡോളറാണ്. എന്നാല്‍ കമ്പനിയുടെ മൂന്ന് കോടി ഡോളര്‍ മൂല്യമുള്ള ഓഹരിയും ആനുകൂല്യമായി ലഭിച്ചു. ഒരു കോടിയിലേറെ മറ്റ് ഇന്‍സന്റീവ് ആയും ലഭിക്കും. 

കഴിഞ്ഞ വര്‍ഷം ബിസിനസില്‍ വന്‍ മന്നേറ്റമാണ് നടത്തിയതെന്നു കമ്പനി വിലയിരുത്തി. 2014ല്‍ ചുമതലയേറ്റ നദെല്ലയുടെ നേതൃത്വത്തില്‍ ക്ലൗഡ് കമ്പ്യൂട്ടിങിലെ വന്‍ ശക്തിയായി മാറി. 

ആപ്പിള്‍ സിഇഒ ടി കുക്ക് 112 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം നേടിയത്. ഗൂഗിള്‍ സിഇഒ ആയ ഇന്ത്യന്‍ വംശജന്‍ സുന്ദര്‍ പിച്ചയ് 19 ലക്ഷം ഡോളറാണ് വാങ്ങിയത്. കമ്പനിയുടെ ഓഹരി ഇന്‍സന്റീവ് വാഗ്ദാനം അദ്ദേഹം നിരസിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

വേനല്‍മഴ ഇന്നുമുതല്‍ കനത്തേക്കും, രണ്ടിടത്ത് യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന താപനില മുന്നറിയിപ്പ്

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്