രാജ്യാന്തരം

മറിയം നവാസ് ഷെരീഫും ആശുപത്രിയില്‍, ചികിത്സ തേടിയത് നവാസ് ഷെരീഫിനെ പ്രവേശിപ്പിച്ച അതേ ആശുപത്രിയില്‍

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരിഫ് ചികിത്സയില്‍ കഴിയുന്ന അതേ ആശുപത്രിയില്‍ തന്നെ അദ്ദേഹത്തിന്റെ മകള്‍ മറിയം നവാസ് ഷെരീഫിനെ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പിതാവിനെ കാണാന്‍ അനുവാദം നല്‍കണം എന്ന് ആവശ്യപ്പെട്ട് മറിയം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മറിയത്തിന്റെ ആവശ്യം കോടതി തള്ളി. ഇതിന് പിന്നാലെയാണ് മറിയത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

വിവിഐപി 1 മുറിയിലാണ് മറിയം നവാസിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. വിവിഐപി 2 മുറിയിലാണ് നവാസ് ഷെരീഫ് ചികിത്സയിലുള്ളത്. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു നവാസ് ഷെരീഫിനെ ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. രക്തത്തിലെ പ്ലേറ്റ്‌ലേറ്റുകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. 

ബുധനാഴ്ച രാത്രിയോടെ ഇതേ ആശുപത്രിയില്‍ മറിയത്തേയും പ്രവേശിപ്പിച്ചു. പല പരിശോധനകള്‍ക്കും മറിയത്തെ വിധേയമാക്കി എന്നാണ് റിപ്പോര്‍ട്ട്. നവാസ് ഷെരീഫിന് ജയിലില്‍ വെച്ച് അധികൃതര്‍ വിഷം നല്‍കുകയായിരുന്നു എന്ന് ഷെരീഫിന്റെ മകന്‍ ഹുസൈന്‍ ആരോപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്