രാജ്യാന്തരം

ബാല്‍ക്കണിയിലെ കസേരയില്‍ കയറിനിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമം; 17ാം നിലയില്‍ നിന്ന് വീണ് പതിനാറുകാരിയ്ക്ക് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

ദുബായ്; ദുബായില്‍ ബഹുനിലകെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച പതിനാറുകാരിക്ക് ദാരുണാന്ത്യം. ഷെയ്ഖ് സയീദ് റോഡിലെ അപ്പാര്‍ട്ട്‌മെന്റിന്റെ 17ാം നിലയില്‍ നിന്ന് വീണാണ് ഏഷ്യക്കാരിയായ പെണ്‍കുട്ടി മരിച്ചത്. അപാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ കസേരയില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ദുബായ് പൊലീസിലെ സെക്യൂരിറ്റി ഇന്‍ഫോര്‍മേഷന്‍ ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ ഫൈസല്‍ അല്‍ ഖാസിം പറഞ്ഞു. 
 
അപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള ആകാശദൃശ്യം ഉള്‍പ്പടെ പതിയാനായിട്ടാണ് കസേരയില്‍ കയറിനിന്ന് പെണ്‍കുട്ടി സെല്‍ഫി എടുക്കാന്‍ ശ്രമിച്ചത്. സഹോദരിയുടെ മുന്നില്‍ വെച്ചാണ് പെണ്‍കുട്ടി ബാല്‍ക്കണിയില്‍ നിന്ന് താഴേയ്ക്ക് പതിച്ചത്. സെല്‍ഫി എടുത്ത മൊബൈല്‍ ഫോണ്‍ ബാല്‍ക്കണിയിലേക്കാണ് വീണത്. സംഭവസ്ഥലത്തുവെച്ചുതന്നെ പെണ്‍കുട്ടി മരിച്ചു. ഇത്തരത്തില്‍ അപകടമുണ്ടാകാതിരിക്കാന്‍ കുട്ടികളും യുവാക്കളും ശ്രദ്ധിക്കണമെന്ന് ദുബായ് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു