രാജ്യാന്തരം

ചരിത്രം കുറിച്ച് പുഷ്പ കോല്‍ഹി; പാകിസ്ഥാനിലെ ഹിന്ദു വിഭാഗത്തില്‍ നിന്നുള്ള ആദ്യ പൊലീസ് ഉദ്യോഗസ്ഥ

സമകാലിക മലയാളം ഡെസ്ക്

പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ഹിന്ദു വിഭാഗത്തില്‍ നിന്നുള്ള ആദ്യ പൊലീസ് ഉദ്യോഗസ്ഥയായിരിക്കുകയാണ് പുഷ്പ കോല്‍ഹി എന്ന യുവതി. പുഷ്പയെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (എസ്‌ഐ)ആയിട്ടാണ് നിയമച്ചിരിക്കുന്നത്. 

മനുഷ്യാവകാശ പ്രവര്‍ത്തകനായ കപില്‍ ദേവാണ് പാകിസ്ഥാന്‍ പത്രത്തില്‍ വന്ന വാര്‍ത്ത ട്വിറ്ററില്‍ ഷെയര്‍ ചെയ്തുകൊണ്ട് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 'സിന്ധ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തിയ മത്സര പരീക്ഷയില്‍ ജയിച്ച് പുഷ്പ കോല്‍ഹി പ്രവിശ്യയിലെ ആദ്യ ഹിന്ദു എഎസ്‌ഐ ആയിരിക്കുകയാണ്'- കപില്‍ ട്വീറ്റ് ചെയ്തു. 

കഴിഞ്ഞ ജനുവരിയില്‍ പാകിസ്ഥാനില്‍ ഹിന്ദു വിഭാഗത്തില്‍ നിന്നുള്ള പവന്‍ ബോദാനിയെ ജഡ്ജിയായി നിയമച്ചിരുന്നു. സിവില്‍ ആന്റ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിലാണ് ജഡ്ജിയായി നിയമിച്ചത്. 

സിവില്‍/ജുഡീഷ്യല്‍ ജഡ്ജിമാരെ നിയമിക്കുന്ന റാങ്ക് ലിസ്റ്റില്‍ 54മതായിരുന്നു ഈ സിന്ധ് സ്വദേശിയുടെ സ്ഥാനം. പാകിസ്ഥാനിലെ ന്യൂനപക്ഷ ഹിന്ദു വിഭാഗം ഏറ്റവും കൂടുതലുള്ളത് സിന്ധ് പ്രവിശ്യയിലാണ്.

പാകിസ്ഥാനിലെ ന്യൂനപക്ഷ ഹിന്ദു വിഭാഗം ഏറ്റവും കൂടുതലുള്ളത് സിന്ധ് പ്രവിശ്യയിലാണ്. പാകിസ്ഥാനില്‍ ഇസ്‌ലാം മതം കഴിഞ്ഞാല്‍ ഹിന്ദുക്കളാണ് ഏറ്റവും കൂടുതലുള്ളത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 75ലക്ഷം ഹിന്ദുക്കളാണ് പാകിസ്ഥാനിള്ളത്. എന്നാല്‍ ഹിന്ദു കണക്കുകള്‍ പ്രകാരം 90ലക്ഷംപേരാണുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം