രാജ്യാന്തരം

യുഎസിൽ ബോട്ടിന് തീപിടിച്ച് 34 മരണം, മരിച്ചവരിൽ ഇന്ത്യക്കാരും 

സമകാലിക മലയാളം ഡെസ്ക്

ലൊസാഞ്ചലസ്: യുഎസിലെ കലിഫോർണിയ തീരത്തു ബോട്ടിനു തീപിടിച്ചു 34 പേർ മരിച്ചു. മരിച്ചവരിൽ ഇന്ത്യക്കാരായ ദമ്പതികളും യുവ ശാസ്ത്രജ്ഞനും ഉൾപ്പെടും. കൗസ്തുഭ് നിർമൽ (44), ഭാര്യ സൻജീരി ദേവപുജാരി (31) എന്നിവരും സുനിൽസിങ് സന്ധു (46) എന്നിവരാണ് മരിച്ച ഇന്ത്യക്കാർ. 

സ്കൂബ ഡൈവിങ്ങിനു പോയ 33 യാത്രക്കാരും 6 ജീവനക്കാരുമാണു തീപിടിച്ച ബോട്ടിൽ ഉണ്ടായിരുന്നത്. തീപിടിത്തമുണ്ടായത് രാത്രിയിലാണെന്നതാണ് മരണസംഘ്യ ഉയരാൻ കാരണം. ഈ സമയം യാത്രക്കാർ താഴത്തെ ഡെക്കിൽ ഉറക്കത്തിലായിരുന്നു. പുകശ്വസിച്ചാണ് ഇവർ മരിച്ചത്. മുകളിലെ തട്ടിൽ ഉണ്ടായിരുന്ന അഞ്ച് ജീവനക്കാർ കടലിൽ ചാടി രക്ഷപ്പെട്ടും.

യുഎസിലെ കണക്ടിക്കെട്ടിൽ താമസിച്ചിരുന്ന നിർമലും സൻജീരിയും രണ്ട് വർഷം മുൻപാണ് വിവാഹിതരായത്. ഏണസ്റ്റ് ആൻഡ് യങ്ങിൽ ഉദ്യോ​ഗസ്ഥനാണ് നിർമൽ. ഡെന്റിസ്റ്റാണ് സൻജീരി.  സുനിൽ സിങ് സന്ധു പാലോ ആൾട്ടോ എന്ന ഗവേഷണ സ്ഥാപനത്തിൽ ശാസ്ത്രജ്ഞനാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി