രാജ്യാന്തരം

8 കോടിയുടെ സ്വര്‍ണ ടോയ്‌ലറ്റ് പ്രദര്‍ശനത്തിന് വെച്ചു; മോഷ്ടാക്കാള്‍ അടിച്ചുമാറ്റി; സുരക്ഷാവീഴ്ച

സമകാലിക മലയാളം ഡെസ്ക്


ലണ്ടന്‍: ലണ്ടനിലെ ബ്ലെനിം കൊട്ടാരത്തിലെ സ്വര്‍ണ ടോയ്‌ലെറ്റ് മോഷണം പോയി. ആര്‍ട്ട് എക്‌സിബിഷന്റെ ഭാഗമായി ടോയ്‌ലെറ്റ് പൊതുജനങ്ങള്‍ക്ക് പ്രദര്‍ശിപ്പിച്ചപ്പോഴാണ് ടോയ്‌ലെറ്റ് മോഷണം പോയതെന്ന് പൊലീസ് പറഞ്ഞു. ബ്രിട്ടന്റെ പ്രധാനമന്ത്രിയായിരുന്ന ചര്‍ച്ചിലിന്റെ ജന്മഗൃഹമാണു ഓക്‌സ്ഫഡ്ഷറിലുള്ള ബ്ലെനിം പാലസ്. ചര്‍ച്ചില്‍ ജനിച്ച മുറിയോടു ചേര്‍ന്നുള്ള ശുചിമുറിയിലാണു സ്വര്‍ണ ടോയ്‌ലെറ്റുളളത്.

ന്യൂയോര്‍ക്കിലെ ഗുഗന്‍ഹൈം മ്യൂസിയത്തിലാണ് ടോയ്‌ലെറ്റ് ആദ്യം പ്രദര്‍ശനത്തിനു വച്ചത്. ഇവിടെ പൊതുജനങ്ങള്‍ക്ക് ടോയ്‌ലെറ്റ് ഉപയോഗിക്കുന്നതിനും സൗകര്യം ഒരുക്കിയിരുന്നു. ഏതാനും ദിവസം മുന്‍പാണ് ബ്ലെനിം കൊട്ടാരത്തില്‍ പ്രദര്‍ശനത്തിനായി എത്തിച്ചത്. മൗറിസിയോ കാറ്റലന്‍ എന്ന ശില്‍പിയാണ് സ്വര്‍ണ ടോയ്‌ലെറ്റ് നിര്‍മിച്ചത്. 'അമേരിക്ക' എന്നായിരുന്നു അദ്ദേഹം നല്‍കിയ പേര്. 18 കാരറ്റ് സ്വര്‍ണത്തിലാണ് ടോയ്‌ലെറ്റ് നിര്‍മിച്ചിട്ടുളളത്.

കഴിഞ്ഞ വര്‍ഷം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസിലേക്കായി ന്യൂയോര്‍ക്കിലെ ഗുഗന്‍ഹൈം മ്യൂസിയത്തിലെ വാന്‍ഗോഗ് ചിത്രം ആവശ്യപ്പെട്ടപ്പോള്‍ മ്യൂസിയത്തിലെ ചീഫ് ക്യൂറേറ്റര്‍ പകരം സ്വര്‍ണ ടോയ്‌ലറ്റ് തരാമെന്ന് പറഞ്ഞത് വാര്‍ത്തയായിരുന്നു.

ശനിയാഴ്ച പുലര്‍ച്ചെ 4.50 ഓടെയാണ് മോഷണം നടന്നതെന്നും രണ്ടു വാഹനങ്ങള്‍ മോഷണത്തിനായി സംഘം ഉപയോഗിച്ചതായും പൊലീസ് പറഞ്ഞു. മോഷണത്തിനിടയില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് 66 കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പക്ഷേ മോഷണം നടത്തിയത് ഇയാളെന്നത് സ്ഥിരീകരിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു