രാജ്യാന്തരം

ഒരു യാത്രക്കാരന്‍ പോലുമില്ലാതെ പാകിസ്ഥാന്‍ പറത്തിയത് 47 ഫ്‌ലൈറ്റുകള്‍, ഹജ്ജ് യാത്രയ്ക്കും പറന്ന് ആളില്ലാ വിമാനങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്‌: ഒരു യാത്രക്കാരന്‍ പോലുമില്ലാതെ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് സര്‍വീസ് നടത്തിയത് 46 ഫ്‌ലൈറ്റുകള്‍. 2016-17 കാലയളവിലെ കണക്കാണ് ഇത്. ഇതിലൂടെ 1.1 മില്യണ്‍ ഡോളറിന്റെ നഷ്ടമാണ് കമ്പനിക്കുണ്ടായത് എന്നാണ് കണക്ക്. 

ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് 46 ഫ്‌ലൈറ്റുകള്‍ യാത്രക്കാരില്ലാതെ പറത്തിയതിനെ തുടര്‍ന്ന് കമ്പനി വലിയ സാമ്പത്തിക നഷ്ടം നേരിടുന്നതായി വെളിപ്പെടുത്തുന്നത്. 180 മില്യണ്‍ രൂപയുടെ നഷ്ടത്തിലേക്ക് നയിച്ച സംഭവത്തിലും പാകിസ്ഥാന്‍ ഇതുവരെ അന്വേഷണമൊന്നും പ്രഖ്യാപിച്ചിട്ടില്ല. 

ഇത് കൂടാതെ, ഹജ്ജ് യാത്രയ്ക്കുള്ള ഫ്‌ലൈറ്റുകളും യാത്രക്കാരില്ലാതെ പറത്തിയതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. 36 ഫ്‌ലൈറ്റുകളാണ് ഇങ്ങനെ പറത്തിയത് എന്നാണ് പാക് ചാനലായ ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു