രാജ്യാന്തരം

കൊറോണ സ്ഥിരീകരിച്ചു; ഏഴാം ദിവസം കുടുംബത്തിനൊപ്പം കറങ്ങാൻ ഇറങ്ങി സോഷ്യൽ മീഡിയ താരം; വിമർശനം

സമകാലിക മലയാളം ഡെസ്ക്

കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ കുടുംബത്തിനൊപ്പം കറങ്ങാൻ ഇറങ്ങിയ സോഷ്യൽ മീഡിയ താരത്തിന് രൂക്ഷ വിമർശനം. ന്യൂയോർക്ക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇൻഫ്ലുവൻസറും ഫാഷൻ ഡിസൈനറുമായ എറീലെ ചാർനസാണ് ക്വാറന്റീൻ ലംഘിച്ചത്. വിമർശനം രൂക്ഷമായതോടെ ക്ഷമാപണവുമായി ഇവർ രം​ഗത്തെത്തി. 

32 കാരിയായ ചർനസ് മാർച്ച് 18നാണ് തനിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതായി വ്യക്തമാക്കിയത്. ഒരു ആഴ്ച ഭർത്താവിനൊപ്പം ഇവർ വീട്ടിൽ തുടർന്നു. എന്നാൽ മാർച്ച് 26 ന് ഇവർ മാൻഹാട്ടണിലെ വീട്ടിൽ നിന്ന് കുടുംബസമേതം ഹാംറ്റണിലേക്ക് പോലുകയായിരുന്നു. സർക്കാർ നിർദേശ പ്രകാരമുള്ള 14 ദിവസത്തെ ക്വാറന്റീൻ പാലിക്കാതിരുന്നതാണ് ഇവർക്കെതിരെ രൂക്ഷ വിമർശനം ഉയരാൻ കാരണമായത്. 

രോ​ഗം സ്ഥിരീകരിച്ചതിന് പിന്നാലെ വീടിനു പുറത്തുനിന്നുള്ള നിരവധി ചിത്രങ്ങളാണ് ഇവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. വീടിന് പുറത്തുനിൽക്കുന്നതിന്റേയും കുഞ്ഞിനൊപ്പം റോഡിലൂടെ നടക്കുന്നതിന്റേയും ചിത്രങ്ങൾ എല്ലാം ഇവർ പങ്കുവെക്കുകയായിരുന്നു. ഇതിനെല്ലാം രൂക്ഷവിമർശനമാണ് ഉയരുന്നത്. മറ്റുള്ളവർക്ക് രോ​ഗം വരരുതെന്നുള്ള ചിന്ത ഇവർക്കില്ലെന്നാണ് വിമർശകർ കുറിച്ചത്. 13 ലക്ഷത്തിൽ അധികം ഇൻസ്റ്റ​ഗ്രാം ഫോളോവേഴ്സാണ് ഇവർക്ക്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി