രാജ്യാന്തരം

കാബൂളിലെ സിഖ് ഗുരുദ്വാര ആക്രമണം; ആസൂത്രകനായ ഐഎസ് ഭീകരൻ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

കാബൂൾ: കാബൂളിലെ സിഖ് ഗുരുദ്വാര ആക്രമണം ആസൂത്രണം ചെയ്ത ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരന്‍ മൗലവി അബ്ദുള്ള എന്ന അസ്ലം ഫാറൂഖി അറസ്റ്റിൽ. അഫ്ഗാന്‍ സുരക്ഷാ സേന നടത്തിയ പ്രത്യേക ഓപ്പറേഷനിലൂടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഐ‌എസ് ഖൊറസ്ഥാന്‍ മേധാവിയാണ് ഫാറൂഖി.  

ഹഖാനി നെറ്റ് വര്‍ക്കിന്റെയും ലഷ്‌കറിന്റെയും നിര്‍ദേശ പ്രകാരം മൗലവി അബ്ദുള്ളയും കാസര്‍കോട് സ്വദേശിയായ മുഹമ്മദ് മൊഹ്‌സിനും മറ്റ് മൂന്ന് പേരും ചേര്‍ന്നാണ് ഗുരുദ്വാരയില്‍ ആക്രമണം നടത്തിയതെന്നാണ് വിവരം. പാകിസ്ഥാന്‍ സ്വദേശിയായ മൗലവി അബ്ദുള്ള ലഷ്‌കര്‍, തെഹരീക് ഇ താലിബാന്‍ എന്നീ ഭീകര സംഘടനകളുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

25ന് വൈകീട്ടാണ് മൂന്ന് ഐഎസ് ഭീകരര്‍ കാബൂളിലെ ഹര്‍ റായി സാഹിബ് ഗുരുദ്വാരയില്‍ ആക്രമണം നടത്തിയത്. സംഭവത്തില്‍ 25 പേര്‍ മരിച്ചിരുന്നു. ആറ് മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിനു ശേഷം അഫ്ഗാന്‍ സുരക്ഷാ സേന ഭീകരരെ വധിച്ച് 80 ഓളം ബന്ദികളെ മോചിപ്പിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

'ഗുഡ് ടച്ചും ബാഡ് ടച്ചും' അറിയാം, എന്നാല്‍ 'വെര്‍ച്വല്‍ ടച്ച്?' പഠിപ്പിക്കണം: ഡല്‍ഹി ഹൈക്കോടതി

ഇനി പ്രവാസികള്‍ക്ക് ഇന്ത്യയില്‍ എളുപ്പത്തില്‍ യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്

ഷാര്‍ജയില്‍ പുതിയ വാതക ശേഖരം കണ്ടെത്തി; യുഎഇ സാമ്പത്തിക മേഖലയ്ക്ക് നേട്ടം

വീണ്ടും കുതിച്ച് സ്വര്‍ണവില, 53,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 400 രൂപ