രാജ്യാന്തരം

കോവിഡ് 19; തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയ ദക്ഷിണാഫ്രിക്കൻ പൗരൻ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ജൊഹന്നാസ്ബര്‍ഗ്: ഡൽഹിയിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയ ദക്ഷിണാഫ്രിക്കന്‍ മുസ്ലീം പുരോഹിതന്‍ കോവിഡ് 19 ബാധയെ തുടര്‍ന്ന് മരിച്ചു. മൗലാനാ യൂസുഫ് ടൂട്‌ലാ (80) ആണ് മരിച്ചത്. 

ഇന്ത്യയില്‍ നിന്ന മടങ്ങിയെത്തിയ ശേഷം ഇയാള്‍ക്ക് പനിയുണ്ടായിരുന്നതായി കുടുംബാംഗങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ചയോടെ രോഗം ഭേദമായി. എന്നാൽ തിങ്കളാഴ്ച വീണ്ടും അസുഖം മൂര്‍ച്ഛിച്ചു. വളരെ പെട്ടന്നാണ് അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായതെന്നും കുടുംബാം​ഗങ്ങൾ വ്യക്തമാക്കി. 

14 ദിവസം ഐസൊലേഷനിലാണ് ഇയാള്‍ കഴിഞ്ഞത്. ഇയാളുടെ കുടുംബാംഗങ്ങള്‍ക്കാര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടില്ല. 

ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലന്‍ഡ്, നേപ്പാള്‍, മ്യാന്‍മര്‍, ബംഗ്ലാദേശ്, ശ്രീലങ്ക, കിര്‍ഗിസ്ഥാന്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്ന് തബ്‌ലീ​ഗ് സമ്മേളനത്തിൽ പങ്കെടുക്കാന്‍ ആളുകൾ എത്തിയിരുന്നു. ദക്ഷിണാഫ്രിക്കയില്‍ കോ‌വിഡ് ബാധിച്ച് ഒൻപത് പേർ മരിച്ചു. 1585 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)