രാജ്യാന്തരം

23 ദിവസം പ്രായമുള്ള കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

മനില : കോവിഡ് ബാധിച്ച് 23 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഫിലിപ്പീന്‍സിലെ ലിപയിലാണ് സംഭവം. ലോകത്ത് കൊറോണ വൈറസ് ബാധിച്ച് മരിക്കുന്ന പ്രായം കുറഞ്ഞ രോഗിയാണ് കുട്ടിയെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. 

ഏപ്രില്‍ അഞ്ചിനാണ് കുട്ടി മരിച്ചത്. എന്നാല്‍ മരണവിവരം കഴിഞ്ഞദിവസമാണ് പുറത്തുവിട്ടതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഫിലിപ്പീന്‍സില്‍ 4076 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 203 പേര്‍ മരിച്ചു. 124 പേര്‍ രോഗമുക്തരാകുകയും ചെയ്തു. ഫിലിപ്പീന്‍സ് ആരോഗ്യവകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിനില്‍ ലിപയിലെ കുട്ടിയുടെ വിവരം ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.


ഫിലിപ്പീന്‍സിലെ ഏറ്റവും ജനവാസ ദ്വീപായ ലുസോണില്‍ കടുത്ത ക്വാറന്റീനാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ബൊളീവിയയില്‍ അഞ്ചുമാസം പ്രായമുള്ള കുട്ടിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഒരാഴ്ച തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ ഈ കുട്ടിയും കഴിഞ്ഞദിവസം മരിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇത് രാഹുല്‍ മാങ്കൂട്ടത്തില്‍, ഇദ്ദേഹത്തിന് സ്ത്രീകളോട് വലിയ ദേഷ്യമാണ് :പത്മജ വേണുഗോപാല്‍

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി