രാജ്യാന്തരം

'കൊറോണ വൈറസ് പരീക്ഷണ ശാലയിൽ നിന്ന് ചോർന്നതല്ല'; മൃ​ഗങ്ങളിൽ നിന്നാണ് മനുഷ്യരിൽ എത്തിയതെന്ന് ലോകാരോ​ഗ്യ സംഘടന

സമകാലിക മലയാളം ഡെസ്ക്

ജനീവ; കൊറോണ വൈറസ് ചൈനയിൽ കണ്ടെത്തിയതു മുതൽ വൈറസ് വ്യാപനത്തെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. പരീക്ഷണ ശാലയിൽ നിന്നു ചോർന്നതാണെന്നും മൃ​ഗങ്ങളിൽ നിന്ന് മനുഷ്യരിൽ എത്തിയതാണെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ നോവല്‍ കൊറോണ വൈറസ് പരീക്ഷണശാലയില്‍ നിന്നും ചോര്‍ന്നതാണെന്ന വാദങ്ങളെ തള്ളുകയാണ് ലോകാരോ​ഗ്യ സംഘടന. വൈറസ് മൃ​ഗങ്ങളിൽ നിന്ന് വന്നതാണെന്നാണ് ഡബ്ല്യൂഎച്ച്ഒ പറയുന്നത്. 

വൈറസ് ലാബിലോ മറ്റെവിടെയെങ്കിലുമോ സൃഷ്ടിക്കപ്പെട്ടതല്ല. ലഭ്യമായ എല്ല തെളിവുകളും സൂചിപ്പിക്കുന്നത് അത് മൃഗങ്ങളില്‍ നിന്നും വന്നതാണെന്നാണെന്നും ലോകാരോഗ്യസംഘടനാ വക്താവ് ഫഡേല ചായ്ബ് പറഞ്ഞു. വവ്വാലുകള്‍ ഈ വൈറസുകളുടെ സ്വാഭാവിക വാഹകരാണ്. എന്നാല്‍ ഇത് എങ്ങനെ മനുഷ്യരിലേക്കെത്തി എന്നത് ഇപ്പോളും ചോദ്യമായി തുടരുകയാണ്. അത് കണ്ടെത്തേണ്ടിയിരിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. 

വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിലെ ഒരു ലാബില്‍ നിന്നാണ് വൈറസ് പുറത്തുവന്നതെന്ന യു.എസ് റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍നിന്ന് പരീക്ഷണങ്ങള്‍ക്കിടെ അബദ്ധത്തില്‍ വൈറസ് പുറത്തുവന്നതെന്ന അഭ്യൂഹങ്ങള്‍ അവര്‍ തള്ളിക്കളഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം