രാജ്യാന്തരം

മരണമാരിയായി കോവിഡ് ; വൈറസ് ബാധിതര്‍ 25 ലക്ഷം കടന്നു; മരണം 1,77,000 ;  ഗുരുതരാവസ്ഥയില്‍ 57,000 ലേറെ

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍ :  ലോകത്തെ ഭീതിയിലാക്കി കോവിഡ് പടരുന്നു. കോവിഡ് ബാധിച്ചുള്ള മരണം 1,77,000 കടന്നു. ഇതുവരെ മരിച്ചവരുടെ എണ്ണം 1,77, 611 ആയി. രോഗബാധിതരുടെ എണ്ണം 25 ലക്ഷവും കടന്നു.  25,56,526 പേരാണ് നിലവില്‍ രോഗം ബാധിച്ച് ചികില്‍സയിലുള്ളത്. രോഗബാധിതരില്‍ 57,250 പേര്‍ അതീവഗുരുതരാവസ്ഥയിലാണ്.

അമേരിക്കയില്‍ സ്ഥിതി രൂക്ഷമായി തുടരുകയാണ്. കോവിഡ് മരണം 45,000 കടന്നു. യുഎസില്‍ മരിച്ചവരുടെ എണ്ണം 45,318 ആയി. 24 മണിക്കൂറിനിടെ 2715 പേരാണ് മരിച്ചത്. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം എട്ടുലക്ഷം കടന്നു. 8,18,744 രോഗബാധിതരാണ് നിലവില്‍ യുഎസില്‍ ചികില്‍സയിലുള്ളത്.

മരണത്തില്‍ അമേരിക്കയ്ക്ക് തൊട്ടുപിന്നിലുള്ള ഇറ്റലിയില്‍ 24,648 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 1,83,957 പേര്‍ രോഗബാധിതരായി ചികില്‍സയിലാണ്. സ്‌പെയിനില്‍ 21,000 കടന്നു. 21,282 പേരാണ് മരിച്ചത്. ഫ്രാന്‍സിലും മരണം 20,000 കടന്നു. 20, 796 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ബ്രിട്ടനിലെ മരണ സംഖ്യ 17,000 കടന്നു. 17,337 പേരാണ് മരിച്ചത്. തുര്‍ക്കിയിലും, റഷ്യയിലും രോഗികള്‍ വര്‍ധിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി