രാജ്യാന്തരം

സൗദിയിൽ മൂന്ന് പ്രവാസികൾ കൂടി കൊറോണ ബാധിച്ച് മരിച്ചു; മരണസംഖ്യ 162 ആയി

സമകാലിക മലയാളം ഡെസ്ക്

റിയാദ്; കൊറോണ ബാധിച്ച് സൗദി അറേബ്യയിൽ മൂന്ന് പ്രവാസികൾ ഉൾപ്പടെ അഞ്ച് പേർ മരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 162 ആയി ഉയർന്നു. 24 മണിക്കൂറിൽ ജിദ്ദയിൽ നാലുപേരും റിയാദിൽ  ഒരാളുമാണ് മരിച്ചത്. പുതിയതായി 1351 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 22753 ആയി.

വ്യാഴാഴ്ച 210 രോഗികൾ കൂടി സുഖംപ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3163 ആയി. പുതിയ രോഗികളിൽ 17 ശതമാനം സൗദി പൗരന്മാരും 83 ശതമാനം വിദേശികളുമാണ്. ചികിത്സയിലുള്ള 19428 പേരിൽ 123 ആളുകൾ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി ആരംഭിച്ച ഫീൽഡ് സർവേ രണ്ടാഴ്ച പിന്നിട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി