രാജ്യാന്തരം

ഇന്ത്യയേക്കാള്‍ ആറ് മടങ്ങ് അധിക പരിശോധനകള്‍, ലോകത്ത് ഏറ്റവും മുന്നില്‍; കോവിഡ് കാലത്തെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ട്രംപ് 

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: കോവിഡ് മഹാമാരിയെ നേരിടുന്നതില്‍ പരാജയപ്പെട്ടെന്ന ആരോപണങ്ങള്‍ക്കെതിരെ ശക്തമായി തിരിച്ചടിച്ച് ഡൊണാള്‍ഡ് ട്രംപ്. ലോകത്ത് ഏറ്റവുംകൂടുതല്‍ പരിശോധന നടന്ന രാജ്യം അമേരിക്കയാണെന്ന് ചൂണ്ടിക്കാട്ടിയാണ് തന്റെ ഭരണകൂടത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ ട്രംപ് നേരിടുന്നത്. ഇന്ത്യയെക്കാള്‍ ആറ് മടങ്ങ് അധികം കോവിഡ് പരിശോധനകള്‍ അമേരിക്കയില്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

'പരിശോധനകളുടെ കാര്യമെടുത്താന്‍ രാജ്യമെമ്പാടും 60ദശലക്ഷത്തോളം ആളുകളെ ടെസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റേതൊരു രാജ്യത്തേക്കാളും ആറ് മടങ്ങ് അധികമാണ് ഇത്. ഇന്ത്യയിലെ കാര്യമെടുത്താല്‍ അവര്‍ 11 ദശലക്ഷം ആളുകളില്‍ മാത്രമാണ് പരിശോധന നടത്തിയിട്ടുള്ളത്', ട്രംപ് ചൂണ്ടിക്കാട്ടി. 

നിലവില്‍ അമേരിക്കയില്‍ 8,10,000ടെസ്റ്റുകള്‍ പ്രതിദിനം നടക്കുന്നുണ്ടെന്നും ജൂലൈയില്‍ പ്രതിദിനം 9,30,000 പരിശോധനകള്‍ നടത്തിയിരുന്നെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പുറത്തുവിട്ട് കുറിപ്പില്‍ പറയുന്നു. യുഎസിനേക്കാള്‍ നാല് മടങ്ങ് അധികം ജനസംഘ്യയുള്ള ഇന്ത്യയില്‍ നടന്ന ടെസ്റ്റുകളുമായി താരതമ്യം ചെയ്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മികവ് ചൂണ്ടിക്കാട്ടുകയായിരുന്നു ട്രംപ്. 

നേരത്തെ അമേരിക്ക കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം കോവിഡ് പരിശോധന നടക്കുന്ന രാജ്യം ഇന്ത്യയാണെന്ന് ചൂണ്ടിക്കാട്ടി പ്രശംസയറിയിച്ചിരുന്നു ട്രംപ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ ആറ് വരെ; ജൂണ്‍ ആദ്യവാരം സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍

പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് കോണ്‍ഗ്രസ്; സര്‍ക്കാരിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് ഹരിയാന മുഖ്യമന്ത്രി

ലിവ് ഇന്‍ ബന്ധം ഇറക്കുമതി ആശയം, ഇന്ത്യന്‍ സംസ്‌കാരത്തിന് കളങ്കം: ഹൈക്കോടതി

ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ് വിസ വ്യവസ്ഥയില്‍ മാറ്റം; സേവിങ്‌സ് നിക്ഷേപം 16ലക്ഷം വേണം