രാജ്യാന്തരം

തിങ്ങിപ്പാര്‍ക്കുന്നത് 11ലക്ഷം ജനങ്ങള്‍; ഒരു നഗരത്തിലെ മുഴുവന്‍ മനുഷ്യര്‍ക്കും കോവിഡ് ടെസ്റ്റ് നടത്താന്‍ വിയറ്റ്‌നാം

സമകാലിക മലയാളം ഡെസ്ക്

കോവിഡ് വ്യാപനം കടുത്തതോടെ ഒരു നഗരത്തിലെ എല്ലാ മനുഷ്യരെയും ടെസ്റ്റ് ചെയ്യാന്‍ തീരുമാനിച്ച് വിയറ്റ്‌നാം. രാജ്യത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായ തീരദേശ നഗരം ദനാംഗിലാണ് എല്ലാവര്‍ക്കും ടെസ്റ്റ് നടത്താന്‍ പോകുന്നത്. 11 ലക്ഷം ജനങ്ങളാണ് ഇവിടെയുള്ളത്. നഗരത്തില്‍ നാല്‍പ്പത് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 586പേര്‍ക്കാണ് വിയറ്റ്‌നാമില്‍ ആകെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നുപേര്‍ മരിച്ചു. 

ദനാംഗ് നഗരത്തിലെ ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജൂലൈ 1ന് ശേഷം ദനാംഗില്‍ നിന്ന് 80,000പേര്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് സഞ്ചരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. 

ജൂലൈ 25വരെ 8,247പേര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തിക്കഴിഞ്ഞു. 8,000മുതല്‍ 10,000വരെ ടെസ്റ്റുകള്‍ ഒരുദിവസം നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഹോചിമിന്‍ സിറ്റിയിലും ഹനോയി നഗരത്തിലും പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി