രാജ്യാന്തരം

പോപ്പ് എമിരറ്റസ് ബെനഡിക്ട് പതിനാറാമന്‍ അത്യാസന്ന നിലയില്‍

സമകാലിക മലയാളം ഡെസ്ക്

ബെര്‍ലിന്‍: മുന്‍ മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ അത്യാസന്ന നിലയിലെന്ന് റിപ്പോര്‍ട്ട്. ജര്‍മനിയില്‍ അസുഖ ബാധിതനായ സഹോദരനെ സന്ദര്‍ശിച്ച ശേഷം ബെനഡിക്ട് പതിനാറാമന്റെ ആരോഗ്യ നില വഷളായെന്ന് ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബെനഡിക്ട് പതിനാറാമന് 93 വയസുണ്ട്.

ഓര്‍മശക്തിക്കു പ്രശ്‌നമൊന്നും ഇല്ലെങ്കിലും ബെനഡിക്ട് പതിനാറാമന് തീരെ സംസാരിക്കാനാവാത്ത സ്ഥിതിയാണെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്‍  പീറ്റര്‍ സീവാല്‍ഡിനെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സീവാല്‍ഡ് അടുത്തിടെ പോപ്പ് എമിരറ്റസിനെ റോമില്‍ സന്ദര്‍ശിച്ചിരുന്നു.

ജൂണിലാണ് പോപ്പ് എമിരറ്റസ് ജര്‍മനിയില്‍ സഹോദരനെ സന്ദര്‍ശിച്ചത്. 2013ല്‍ മാര്‍പാപ്പ പദവി ഒഴിഞ്ഞ ശേഷം ബെനഡിക്ട് പതിനാറാമന്‍ നടത്തുന്ന ആദ്യ വിദേശ സന്ദര്‍ശനാണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി