രാജ്യാന്തരം

ഒറ്റനിമിഷത്തില്‍ എല്ലാം കഴിഞ്ഞേനേ...; മാലാഖയെപ്പോലെ കുടിയേറ്റ തൊഴിലാളി;ബെയ്‌റൂട്ട് സ്‌ഫോടനത്തില്‍ നിന്ന് പിഞ്ചുകുഞ്ഞിന് അത്ഭുതരക്ഷ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ബനനിലെ ബെയ്‌റൂട്ടില്‍ നടന്ന ഇരട്ട സ്‌ഫോടനത്തിന്റെ നെഞ്ചുലയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമാണ് പുറത്തുവരുന്നത്. എന്നാല്‍ അപകടത്തെ അതിജീവിച്ചവരെക്കുറിച്ചുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. അങ്ങനെയൊരു വീഡിയോ ആണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറയുന്നത്. സ്‌ഫോടനത്തില്‍ നിന്ന് ഒരു കുട്ടിയെ രക്ഷിച്ച കുടിയേറ്റ തൊഴിലാളിയുടെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. 

ഒരു ഡേ കെയര്‍ സെന്ററില്‍ ജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളിയാണ് താരം. റൂം വൃത്തിയാക്കുന്ന തിരക്കിലായിരുന്നു സ്ത്രീ. അടുത്ത് ഒരു പെണ്‍കുട്ടി ഇരുന്ന് കളിക്കുന്നുണ്ടായിരുന്നു. സ്‌ഫോടനത്തിന് തൊട്ട് മുന്‍പ് ഈ പെണ്‍കുട്ടി ജനാലയുടെ സമീപത്തേക്ക് വന്നു. തൊട്ടടുത്ത നിമിഷം സ്‌ഫോടനം നടന്നു. സ്ത്രീ പെട്ടെന്ന് തന്നെ കുഞ്ഞിനെയും എടുത്തുകൊണ്ട് അകത്തേക്കോടി. കൃത്യസമയത്ത് ഇടപെട്ടില്ലായിരുന്നെങ്കില്‍ ജനല്‍ ചില്ലുകള്‍ കുഞ്ഞിന് മുകളില്‍ പതിച്ചേനെ. 

ബെയ്‌റൂട്ടില്‍ നടന്ന ഇരട്ട സ്‌ഫോടനത്തില്‍ എണ്‍പതിലേറെ പേരാണ് മരിച്ചത്. ബെയ്‌റൂട്ട് തുറമുഖത്തിലെ വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്ന 2750 ടണ്‍ അമോണിയം നൈട്രേറ്റ് ആണ് പൊട്ടിത്തെറിച്ചതെന്നാണ് ലബനീസ് പ്രധാനമന്ത്രി ഹസന്‍ ദെയ്ബ് പറയുന്നത്.

കഴിഞ്ഞ ആറുവര്‍ഷമായ് വെയര്‍ഹൗസില്‍ ഇത് സൂക്ഷിച്ചിരുന്നുവെന്നും കൃത്യമായ സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലാതെ ഇത്രയും കാലം അവ സൂക്ഷിച്ചത് അംഗീകരിക്കാനാകില്ലെന്നും പ്രധാനമന്ത്രിയുടെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്