രാജ്യാന്തരം

ഫൈസര്‍ വാക്‌സിന്‍ കുത്തിവെച്ചതിന്റെ സന്തോഷം പങ്കുവെച്ച് വാര്‍ത്താസമ്മേളനം, പിന്നാലെ നഴ്‌സ് കുഴഞ്ഞുവീണു (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കോവിഡിനെതിരെയുള്ള ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെ നഴ്‌സ് കുഴഞ്ഞു വീണു. വാക്‌സിന്‍ ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് നടത്തിയ പത്രസമ്മേളനത്തിനിടെയാണ് സംഭവം.

ടെന്നസിയിലെ ചാട്ടനൂഗ ആശുപത്രിയിലാണ് സംഭവം.  നഴ്‌സ് ടിഫാനി ഡോവറാണ് കുഴഞ്ഞു വീണത്. പത്രസമ്മേളനത്തിനിടെ നഴ്‌സിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തലകറങ്ങുന്നതായി തോന്നുന്നു എന്ന് പറഞ്ഞ് തലയില്‍ കൈ വച്ച ശേഷം പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. യുവതി വീഴുന്നതിന് മുന്‍പ് ഡോക്ടര്‍മാര്‍ ചേര്‍ന്ന് പിടിച്ച് രക്ഷിക്കുന്നത് അടക്കമുള്ള വീഡിയോ പുറത്തുവന്നിട്ടുണ്ട്.

'വാക്‌സിന്‍ കിട്ടിയ സന്തോഷത്തിലാണ് ഞങ്ങള്‍ എല്ലാ ജീവനക്കാരും. കോവിഡ് യൂണിറ്റിലാണ് ജോലി ചെയ്യുന്നത്. ഞങ്ങളുടെ സംഘത്തിന് ആദ്യ തവണ തന്നെ വാക്‌സിന്‍ ലഭിക്കാന്‍ പോകുകയാണ്' - ഇക്കാര്യം പറഞ്ഞ ശേഷമാണ് ടിഫാനി ഡോവറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. നഴ്‌സിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കുത്തിവെയ്പിനിടെയുള്ള ആശങ്ക മൂലമോ, വേദന കൊണ്ടോ ആകാം ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിരുന്നിനിടെ മകളുടെ വിവാഹ ആല്‍ബം; വേദിയിൽ സർപ്രൈസ് ആയി ജയറാമും പാർവതിയും

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

വീട്ടമ്മയെ കെട്ടിയിട്ട് മര്‍ദ്ദിച്ചു, ദേഹത്ത് കയറിയിരുന്ന് വാ മൂടികെട്ടി; പൊന്നാനിയില്‍ വീണ്ടും കവര്‍ച്ച

കുടുംബശ്രീ യൂണിറ്റുകള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍