രാജ്യാന്തരം

ശരീരവേദന മാറണോ?, മസാജ് ചെയ്യാന്‍ പാമ്പുകള്‍ 'റെഡി', അമ്പരപ്പ് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ദീര്‍ഘനേരമുള്ള ജോലി കഴിഞ്ഞ് വിശ്രമിക്കുമ്പോള്‍ ശരീരം ഒന്നാകെ മസാജ് ചെയ്യാന്‍ ആരെയെങ്കിലും ഒന്നു കിട്ടിയിരുന്നെങ്കില്‍ എന്ന് ചിന്തിക്കാത്തവര്‍ കുറവായിരിക്കും. ശരീരവേദന പോകാന്‍ മസാജ് ചെയ്യുന്നത് പലപ്പോഴും ഗുണം ചെയ്യാറുണ്ട്. മസാജ് ചെയ്യാന്‍ പാമ്പുകള്‍ എന്ന് കേട്ടാലോ!, ഞെട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

എന്നാല്‍ പാമ്പുകളെ ഉപയോഗിച്ച് ശരീരം മസാജ് ചെയ്യുന്ന കേന്ദ്രങ്ങള്‍ ഉണ്ട് എന്ന് വ്യക്തമാക്കുന്നതാണ് ഈ വീഡിയോ.  ഈജിപ്തിലെ കെയ്‌റോ സ്പാ ആണ് മസാജിനായി പാമ്പുകളെ ഉപയോഗിക്കുന്നത്. ശരീരത്തിന്റെ പുറത്ത് കൂടി പാമ്പുകള്‍ ഇഴഞ്ഞുനീങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

വിഷമില്ലാത്ത പാമ്പുകളെയാണ് ഇതിന് ഉപയോഗിക്കുന്നത്. കൂട്ടത്തില്‍ പെരുമ്പാമ്പുകളും ഉണ്ട്. റോയിട്ടേഴ്‌സാണ് വീഡിയോ പങ്കുവെച്ചത്. 30 മിനിറ്റ് നീണ്ടുനില്‍ക്കുന്ന മസാജിന് ആറ് ഡോളറാണ് നിരക്കായി ഈടാക്കുന്നത്. പാമ്പുകളെ ഉപയോഗിച്ചുള്ള മസാജ് വഴി പേശി വേദന പോകുമെന്ന് സ്പാ ഉടമ സഫ്വത് സെഡ്കി പറഞ്ഞു. രക്തയോട്ടം വര്‍ധിക്കുന്നതിന് ഇത് ഗുണകരമാണ്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഇത് വഴി സാധിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍