രാജ്യാന്തരം

ബിക്കിനി ധരിച്ച് റോഡിലൂടെ യുവതിയുടെ സവാരി ; തടഞ്ഞ് പൊലീസ്, അറസ്റ്റ്  (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

മാഫുഷി : ബിക്കിനി ധരിച്ച് ബീച്ചിന് സമീപത്തെ റോഡിലൂടെ നടന്നുനീങ്ങിയ യുവതിയെ തടഞ്ഞ് പൊലീസ്. കറുപ്പ് ബിക്കിനി മാത്രം ധരിച്ച് നടക്കുകയായിരുന്ന യുവതിയെയാണ്, പൊതുനിരത്തില്‍ മോശം വസ്ത്രംധരിച്ചു എന്നാരോപിച്ച് മാലിദ്വീപ് പൊലീസ് തടഞ്ഞത്. തുടര്‍ന്ന് യുവതിയെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തുകൊണ്ടുപോയി. മാലദ്വീപിലെ മാഫുഷിയിലാണ് സംഭവം.

റോഡിലൂടെ നടന്നുപോയ യുവതിയെ പൊലീസ് തടയുന്നതിന്റെയും കസ്റ്റഡിയില്‍ എടുക്കുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തടഞ്ഞ പൊലീസുമായി യുവതി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനിടെ ഒരാള്‍ യുവതിയുടെ ശരീരം ടവ്വല്‍ ഉപയോഗിച്ച് മറയ്ക്കാനും ശ്രമിക്കുന്നത് വീഡിയോയില്‍ ദൃശ്യമാണ്.

യുവതിയുടെ കൈകള്‍ പിറകിലേക്കാക്കി  ബലമായി വിലങ്ങ് അണിയിക്കുന്നതും വീഡിയോയിലുണ്ട്. ഈ സമയം നിങ്ങള്‍ ലൈംഗികമായി പീഡിപ്പിക്കുകയാണെന്ന് യുവതി അലറുന്നുണ്ട്. വീഡിയോ പുറത്തുവന്നതോടെ, പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതേത്തുടര്‍ന്ന് സംഭവത്തില്‍ മാലിദ്വീപ് പൊലീസ് കമ്മീഷണര്‍ മുഹമ്മദ് ഹമീദ് മാപ്പുപറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി