രാജ്യാന്തരം

ഫീസ് അടച്ചില്ല: വിദ്യാർഥികളെ സ്കൂളിൽ പൂട്ടിയിട്ടു

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഫീസ് അടച്ചില്ലെന്ന കാരണത്താൽ വിദ്യാർഥികളെ സ്കൂളിൽ പൂട്ടിയിട്ടതായി പരാതി. ഖിസൈസിലെ ഒരു സ്കൂളിലാണ് കുട്ടികൾക്കെതിരെയുള്ള ഈ നടപടി. വിദ്യാർഥികളെ ക്ലാസിൽ നിന്ന് വിളിച്ചുവരുത്തി അധികൃതർ സ്കൂളിലെ ജിംനേഷ്യത്തിനകത്ത് പൂട്ടിയിടുകയായിരുന്നെന്നാണ് പരാതി.

നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ഡിഎ)ക്കാണ് പരാതി ലഭിച്ചിരിക്കുന്നത്.

സഹപാഠികളെ പൂട്ടിയിടുന്നത് കണ്ട മറ്റ് വിദ്യാർത്ഥികളാണ് പൊലീസിൽ വിവരമറിയിച്ചത്. ഇതനുസരിച്ച് ഖിസൈസ് പൊലീസും രക്ഷിതാക്കളും സ്കൂളിലെത്തിയതായാണ് വിവരം. സംഭവത്തിൽ കെഎച്ഡിഎയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്

അധികാര ദുര്‍വിനിയോഗവും വിശ്വാസ ലംഘനവും നടത്തി; മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി

അനസ്തേഷ്യ ഡോസ് കൂടി; 15 മാസം അബോധാവസ്ഥയിലായിരുന്ന 28കാരിയുടെ മരണത്തിൽ ആശുപത്രിക്കെതിരെ ഭർത്താവ്

പ്രവാസികള്‍ക്ക് സന്തോഷിക്കാം; പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങി ആകാശ എയര്‍