രാജ്യാന്തരം

ഇറാന്‍ വൈസ് പ്രസിഡന്റിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

റാന്‍ വൈസ് പ്രസിഡന്റിന് കൊറോണ വൈറസ് ബാധ സ്ഥിരികരിച്ചു. വനിതാ- കുടുംബ കാര്യ വൈസ് പ്രസിഡന്റ് മസൂമ ഇബ്തീക്കറിനാണ് അസുഖം സ്ഥിരീകരിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ലെന്നാണ് സൂചന.

ചൈനയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ കൊറോണ മരണങ്ങള്‍ സംഭവിച്ചത് ഇറാനിലാണ്. ഇതുവരെയുള്ള കണക്ക് പ്രകാരം 26പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 254പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങലില്‍ കൊറോണ വ്യാപിക്കുന്നത് വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. കുവൈത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ടാഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ചു. ഇതുവരെയായി 26 പേര്‍ക്കാണ് രാജ്യത്ത് കൊറോണ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം ഇറാനില്‍നിന്ന് ഒഴിപ്പിക്കലിന്റെ ഭാഗമായി എത്തിയ കുവൈത്ത് എയര്‍വേസ് വിമാനത്തിലെ യാത്രക്കാരാണ് ഇവര്‍ എല്ലാവരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി