രാജ്യാന്തരം

കുളിമുറിയിൽ കയറിയ യുവതി ഞെട്ടി; ചുറ്റിപ്പിണഞ്ഞ് ഭീമാകാരൻ പാമ്പ്

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: കുളിമുറിയിലെ ബാത്ത് ഡബ്ബില്‍ കയറിപ്പറ്റിയത് ഭീമാകാരനായ പാമ്പ്. കുളിക്കാൻ കയറിയ യുവതി ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന പാമ്പിനെ കണ്ട് ഭയപ്പെട്ടു. വടക്കു പടിഞ്ഞാറൻ ലണ്ടനിലെ ബ്രിക്കൻഹെഡിലുള്ള ഒരു ഫ്ലാറ്റിന്റെ ഒന്നാം നിലയിലെ ബാത്ത്റൂമിലാണ് പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ട് ഭയപ്പെട്ടെങ്കിലും സംയമനം കൈവിടാതെ യുവതി പൊലീസിനെ വിളിച്ചു വരുത്തി.

എട്ട് അടിയോളം നീളമുള്ള പാമ്പിനെ കണ്ട പൊലീസും ഒന്നു ഞെട്ടി. ലോകത്തിലെ തന്നെ ഏറ്റവും നീളമുള്ള പാമ്പുകളിലൊന്നായിരുന്നു അത്. ഇരപിടിച്ചു കഴിഞ്ഞാലുടന്‍ ചാവുന്നതു വരെ അതിനെ ഞെരുക്കുന്നതു കൊണ്ട് ബോവ കണ്‍സ്ട്രിക്ടര്‍ (Boa Constrictor) എന്നാണ് ഇത് അറിയപ്പെടുന്നത്. കോണ്‍സ്റ്റബിള്‍ ഈസ്റ്റ്‍വുഡാണ് പാമ്പിനെ പിടികൂടിയത്.

പാമ്പ് എങ്ങനെയവിടെ എത്തിയെന്ന് യുവതിക്ക് മനസിലായിട്ടില്ല. ഡിസംബര്‍ 30നാണ് സംഭവം നടന്നതെങ്കിലും കഴിഞ്ഞ ദിവസമാണ് മെഴ്സിസൈഡ് പൊലീസ് പാമ്പിന്‍റെ ചിത്രം പങ്കുവച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

'എന്റെ മക്കള്‍ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല; അവരെന്നെ വഴക്കു പറയും': ആമിര്‍ ഖാന്‍

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍