രാജ്യാന്തരം

ഫുട്‌ബോള്‍ കളിക്കിടെ കാമുകിയെ ചുംബിച്ചത് ടിവിയില്‍, ഭാര്യ പിണങ്ങിപ്പോയി; തിരിച്ചുവരണമെന്ന് അപേക്ഷിച്ച് യുവാവ്

സമകാലിക മലയാളം ഡെസ്ക്

ഫുട്‌ബോള്‍ മത്സരം കാണാന്‍ കാമുകിക്കൊപ്പം എത്തിയപ്പോള്‍ ഇങ്ങനെയൊരു അപകടമുണ്ടാകുമെന്ന് ഡെയ് വി ആന്‍ഡ്രേഡ് ചിന്തിച്ചിരുന്നില്ല. മത്സരം കാണുന്നതിനിടെ കാമുകിയെ ചേര്‍ത്തുപിടിച്ച് ചുംബനം നല്‍കി. ഇരുവര്‍ക്കും ചുറ്റുമിരുന്നവര്‍ മാത്രമല്ല ഈ ചുംബനം കണ്ടത്. ലോകം മുഴുവനുമാണ്. ടിവിയില്‍ ലൈവായി. ഭാര്യയെ പറ്റിച്ചാണ് ഇയാള്‍ കാമുകിയുമായി മത്സരം കാണാന്‍ എത്തിയത്. ഇതോടെ ഭാര്യ പിണങ്ങിപ്പോയി. ഇപ്പോള്‍ താന്‍ ഭാര്യയോട് തെറ്റു ചെയ്തു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് യുവാവ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ക്ഷമാപണം നടത്തിയത്. 

അടുത്തിരിക്കുന്ന പെണ്‍കുട്ടിയെ പ്രണയത്തോടെ ചുംബിക്കുന്നതും എന്നാല്‍ ഇത് ടിവിയില്‍ കാണിച്ചുവെന്ന് അറിഞ്ഞതോടെ കാമുകിയുടെ അടുത്തുനിന്ന് നീങ്ങി ഇരിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ആന്‍ഡ്രേഡ് പേടിച്ചതുപോലെ തന്നെയായിരുന്നു കാര്യങ്ങള്‍. ദൃശ്യങ്ങള്‍ കണ്ട് ഇയാളുടെ ദാമ്പത്യം തകര്‍ന്നു. ഇപ്പോള്‍ ഭാര്യയോട് ക്ഷമ പറഞ്ഞുകൊണ്ട് നിരവധി പോസ്റ്റുകളാണ് ഇയാള്‍ ഇന്‍സ്റ്റഗ്രാമിലും ഫേയ്‌സ്ബുക്കിലുമിടുന്നത്.

ആ നിമിഷങ്ങള്‍ നിനക്കൊപ്പം ചെലവഴിക്കാന്‍ താന്‍ ആഗ്രഹിക്കുന്നെന്നും അതിനാലാണ് പബ്ലിക്കായി ക്ഷമ ചോദിക്കുന്നത് എന്നുമാണ് അന്‍ഡ്രേഡ് കുറിച്ചത്. തന്നോട് ക്ഷമിക്കണമെന്നും ജീവിതത്തിലേക്ക് തിരിച്ചുവരണമെന്നും ഇയാള്‍ അഭ്യര്‍ത്ഥിച്ചു. വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് ക്ഷമാപണവുമായി രംഗത്തെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം