രാജ്യാന്തരം

ഇറാന്റെ മിസൈല്‍ ആക്രമണം; യുഎസ് സൈനികര്‍ക്ക് മസ്തിഷ്‌ക ആഘാതമെന്ന് പെന്റഗണ്‍ 

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണം യുഎസ് സൈനികരുടെ മസ്തിഷ്‌കത്തെ ബാധിച്ചതായി പെന്റഗണ്‍. ഇറാഖിലെ അല്‍ അസദ് എയര്‍ബേസില്‍ ഇറാന്‍ നടത്തിയ ആക്രമണം 34 യുഎസ് സൈനികരുടെ മസ്തിഷത്തെ ബാധിച്ചതായി പെന്റഗണ്‍ അറിയിച്ചു. 

മസ്തിഷ്‌ക ആഘാതം സംഭവിച്ച സൈനികരെ ജര്‍മനിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയ്ക്ക് വിധേയമാക്കി. ഇവരില്‍ എട്ടുപേര്‍ ചികിത്സയ്ക്ക് ശേഷം യുഎസിലേക്ക് മടങ്ങി. ഇറാന്റെ മിസൈല്‍ ആക്രമണത്തിന് പിന്നാലെ സൈനികര്‍ക്ക് തലവേദനയുണ്ടെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം വിവാദമായിരുന്നു. ഇവര്‍ നേരിട്ട ആഘാതത്തെ ട്രംപ് വിലകുറച്ചു കണ്ടെന്നായിരുന്നു വിമര്‍ശനം. 

ഞായറാഴ്ച രാത്രിയും ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെ ആക്രമണമുണ്ടായി. റോക്കറ്റാക്രമണത്തില്‍ ജീവനക്കാരിലൊരാള്‍ക്ക് പരിക്കേറ്റു. എംബസി വളപ്പിനുള്ളിലെ ഭക്ഷണശാലയിലാണ് റോക്കറ്റ് പതിച്ചത്. ഈ മാസം മൂന്നാം വട്ടമാണ് ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെ ആക്രമണമുണ്ടാവുന്നത്. എന്നാല്‍ ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുന്നത് ആദ്യമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍