രാജ്യാന്തരം

ജീവനക്കാരന്‍ 12 വര്‍ഷമായി ബിയര്‍ ടാങ്കില്‍ മൂത്രമൊഴിക്കുന്നു?; സോഷ്യല്‍ മീഡിയയില്‍ വൈറല്‍; വസ്തുത

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: 12 വര്‍ഷമായി ബിയര്‍ ടാങ്കുകളിലാണ് മൂത്രമൊഴിക്കുന്നതെന്ന് ജീവനക്കാരന്റെ വെളിപ്പെടുത്തലിന് പിന്നാലെ ട്വിറ്ററില്‍ വന്‍ തരംഗമായി ലോകത്തെ പ്രമുഖ ബിയര്‍ നിര്‍മ്മാതാക്കളായ ബഡ്‌വൈസര്‍. വാള്‍ട്ടര്‍ എന്ന ജീവനക്കാരനാണ് ബിയര്‍ ഉത്പാദക കേന്ദ്രത്തിലെ ടാങ്കില്‍ വര്‍ഷങ്ങളായി മൂത്രമൊഴിക്കുന്ന കാര്യം വെളിപ്പെടുത്തിയതോടെ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങായത്.

'ഫൂളിഷ് ഹ്യൂമര്‍' ആണ് ബഡ്‌വൈസര്‍ ജീവനക്കാരനായ വാള്‍ട്ടര്‍ പവലിന്റെ പേരില്‍ വെളിപ്പെടുത്തല്‍ പ്രസിദ്ധീകരിച്ചത്. 12 വര്‍ഷമായി ബിയര്‍ ടാങ്കില്‍ താന്‍ മൂത്രമൊഴിക്കാറുണ്ടെന്നായിരുന്നു വെളിപ്പെടുത്തല്‍. ബിയര്‍ കാനിലേക്ക് നിറയ്ക്കുന്നതിന് മുന്‍പാണ് ഇക്കാര്യം ചെയ്തിരുന്നതെന്നും 34 കാരന്‍ വെളിപ്പെടുത്തുന്നു. വാട്ടര്‍ ക്ലോസറ്റില്‍ പോകാനുള്ള മടിയെ തുടര്‍ന്നാണ് ടാങ്കില്‍ മൂത്രമൊഴിക്കല്‍ ഇയാള്‍ ശീലമാക്കിയത്. മൂന്നില്‍ ഒരു ഭാഗം ബിയറുകളും ഇവിടെയാണ് ഉത്പാദിപ്പിച്ചിരുന്നത്.

വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ പ്രവഹിക്കാന്‍ തുടങ്ങി. എന്നാല്‍ സംഭവം കൈവിട്ടുപോയതോടെ വിശദീകരണവുമായി പ്രസാധകര്‍ തന്നെ രംഗത്തെത്തി. ആളുകളെ രസിപ്പിക്കാനുള്ള ഹാസ്യപേജിലാണ് ജീവനക്കാരന്റേത് എന്ന പേരില്‍ റിപ്പോര്‍ട്ട് വന്നത്. 'ഫൂളിഷ് ഹ്യൂമറില്‍ വന്നത് സങ്കല്‍പ കഥയാണ്. ഇതിന് യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ല'  വെബ്‌സൈറ്റ് പിന്നീട് വിശദീകരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം

വേനല്‍മഴ ഇന്നുമുതല്‍ കനത്തേക്കും, രണ്ടിടത്ത് യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന താപനില മുന്നറിയിപ്പ്

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ