രാജ്യാന്തരം

പാകിസ്ഥാനില്‍ കോവിഡ് വ്യാപനം രൂക്ഷം, രോഗബാധിതര്‍ രണ്ടേകാല്‍ ലക്ഷത്തിലേക്ക്; 100 വെന്റിലേറ്ററുകള്‍ സംഭാവന നല്‍കി അമേരിക്ക 

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ കോവിഡ് രോഗവ്യാപനം ആശങ്ക പരത്തി രൂക്ഷമാകുന്നു. ഇതുവരെയുളള കണക്കനുസരിച്ച് 2,21,000 പേര്‍ക്കാണ് പാകിസ്ഥാനില്‍ കോവിഡ് സ്ഥിരീകരിച്ചത്. 4551 പേര്‍ക്ക് കോവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തേക്കാള്‍ മുകളിലാണ് രോഗമുക്തി നേടിയവരുടെ എണ്ണം. 1,13,623 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 1,08,273 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ പാകിസ്ഥാന് 100 വെന്റിലേറ്ററുകള്‍ അമേരിക്ക സംഭാവന ചെയ്തു. 30 ലക്ഷം ഡോളര്‍ വില വരുന്ന വെന്റിലേറ്ററുകളാണ് സഹായത്തിന്റെ ഭാഗമായി അമേരിക്ക പാകിസ്ഥാന് അയച്ചു കൊടുക്കുന്നത്. വ്യാഴാഴ്ച മാത്രം അമേരിക്കയില്‍ 53000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഫ്‌ളോറിഡയില്‍ മാത്രം പതിനായിരത്തിലധികം രോഗികളാണ് ചികിത്സ തേടി എത്തിയത്. ഒറ്റ ദിവസം രേഖപ്പെടുത്തുന്ന ഏറ്റവുമധികം കേസുകളാണിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി