രാജ്യാന്തരം

24 മണിക്കൂറിനിടെ ലോകത്ത് 2.32 ലക്ഷം പേര്‍ക്ക് രോഗബാധ; അമേരിക്കയില്‍ മാത്രം 67000, കോവിഡ് താണ്ഡവം തുടരുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: കോവിഡ് വ്യാപനത്തില്‍ ശമനമില്ലാതെ ലോകത്താകെ രോഗികളുടെ എണ്ണത്തിലെ വര്‍ധന തുടരുന്നു. 24 മണിക്കൂറിനിടെ 2.32 ലക്ഷം പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ അമേരിക്കയില്‍ മാത്രം 67000 കേസുകള്‍ വരും. ബ്രസീല്‍ ആണ് തൊട്ടുപിന്നില്‍. 40000ലേറെ പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ 30000ന് മുകളിലാണ് കണക്കുകള്‍.

ആഗോളതലത്തില്‍ വൈറസ് ബാധിതരുടെ എണ്ണം 1.36 കോടിക്ക് മുകളിലാണ്. 5,86,821 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അമേരിക്കയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതര്‍. 36 ലക്ഷത്തിന് മുകളിലാണ് കോവിഡ് സ്ഥിരീകരിച്ചവരുടെ കണക്ക്. ബ്രസീലില്‍ കോവിഡ് ബാധിതര്‍ 20 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇന്ത്യയാണ് തൊട്ടുപിന്നില്‍. ഇന്ത്യയില്‍ 9,70,169 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

സെപ്റ്റംബര്‍ മാസത്തോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷമാകുമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് പ്രവചിക്കുന്നു. സെപ്റ്റംബര്‍ ഒന്നോടെ കര്‍ണാടകയില്‍ മാത്രം   2.1 ലക്ഷം കോവിഡ് കേസുകള്‍ ഉണ്ടാവുമെന്നാണ് പഠന റിപ്പോര്‍ട്ട് കണക്കുകൂട്ടുന്നത്.

നിലവിലെ ട്രെന്‍ഡിന്റെ അടിസ്ഥാനത്തിലാണ് പഠന റിപ്പോര്‍ട്ട്. സെപ്റ്റംബറിലെ 35 ലക്ഷം കോവിഡ് ബാധിതരില്‍ 10 ലക്ഷം പേരും ചികിത്സയില്‍ കഴിയുന്നവരായിരിക്കുമെന്നും പ്രവചിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ