രാജ്യാന്തരം

ലോകത്ത് കോവിഡ് ജീവനെടുത്തവരുടെ എണ്ണം ആറ് ലക്ഷം പിന്നിട്ടു; തുടരെ രണ്ടാം ദിനവും റെക്കോര്‍ഡ് വൈറസ് ബാധിതര്‍

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറ് ലക്ഷം പിന്നിട്ടു. ആകെ വൈറസ് ബാധിതരുടെ എണ്ണം ഒന്നര കോടിയിലേക്ക് എത്തിയപ്പോള്‍ 600,345 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്. 

80 ലക്ഷത്തോളം പേര്‍ രോഗമുക്തി നേടി. തുടര്‍ച്ചയായ രണ്ടാം ദിവസവും ലോകത്തെ കോവിഡ് കേസുകളില്‍ റെക്കോര്‍ഡ് വര്‍ധനവാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2,59,848 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിന് ഇടയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 

കോവിഡ് ബാധിതരുടെ എണ്ണം യുഎസ്, ബ്രസീല്‍, ഇന്ത്യ, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളില്‍ ഉയര്‍ന്നു. ബ്രസീസില്‍ 24 മണിക്കൂറിന് ഇടയില്‍ 885 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. യുഎസില്‍ 813 പേരും. ശനിയാഴ്ച വന്ന കണക്ക് അനുസരിച്ച് ഇന്ത്യയില്‍ മരിച്ചത് 671 പേരും.

38 ലക്ഷത്തിന് മുകളില്‍ കോവിഡ് ബാധിതരുള്ള യുഎസ് ആണ് കോവിഡ് ബാധിത രാജ്യങ്ങളില്‍ മുന്‍പില്‍. 20 ലക്ഷത്തിലധികം കോവിഡ് ബാധിതരുള്ള ബ്രസീലാണ് മൂന്നാമത്. 10 ലക്ഷത്തിലധികം കോവിഡ് ബാധിതരുമായി ഇന്ത്യ മൂന്നാമത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി