രാജ്യാന്തരം

ഒന്നര കോടി കടന്ന് ലോകത്തിലെ കോവിഡ് ബാധിതര്‍; മരണം ആറര ലക്ഷത്തിലേക്ക്

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ലോകത്ത് കോവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായവരുടെ എണ്ണം 6.30 ലക്ഷം പിന്നിട്ടു. ബ്രസീലിലും യുഎസിലും 24 മണിക്കീറിന് ഇടയില്‍ ആയിരത്തില്‍ അധികം മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ലോകത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 15,352,000ലേക്ക് എത്തി. 

ജൂണിന് ശേഷം പ്രതിദിന മരണ കണക്ക് അമേരിക്കയില്‍ ആയിരം കടക്കുന്നത് ആദ്യമായാണ്. കഴിഞ്ഞ 24 മണിക്കൂറിന് ഇടയില്‍ 66,853 പേര്‍ക്ക് അമേരിക്കയിലും, 65,339 പേര്‍ക്ക് ബ്രസീലിലും കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,955,860 ആണ്. 

ചൈനയില്‍ വീണ്ടും 22 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയിലാണ് ഇപ്പോള്‍ കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവിടുത്തെ കോവിജ് ബാധിതരുടെ എണ്ണം 50 പിന്നിട്ടു.  

അതേസമയം ഇന്ത്യയിലെ കോവിഡ് കേസുകള്‍ ഇന്ന് 12 ലക്ഷം പിന്നിടും. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്ക് അനുസരിച്ച് രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ട് ലക്ഷത്തി മുപ്പതിനായിരത്തിന് മുകളിലാണ്. തമിഴ്‌നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ സ്ഥിതി ഗുരുതരമാവുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു