രാജ്യാന്തരം

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു, യുഎസിലും ബ്രസീലിലും വീണ്ടും മരണ നിരക്ക് മുകളിലേക്ക് 

സമകാലിക മലയാളം ഡെസ്ക്

ന്യഡല്‍ഹി: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു. 15,641,091 എന്നതിലേക്ക് ലോകത്തിലെ കോവിഡ് ബാധിതരുടെ എണ്ണമെത്തി. കോവിഡ് ബാധിതരുടെ എണ്ണം ഒന്നര കോടി കടന്നപ്പോള്‍ മരണ സംഖ്യ ആറ് ലക്ഷത്തി മുപ്പത്താറായിരം പിന്നിട്ടു. 

9,530,008 പേര്‍ ഇതിനോടകം രോഗമുക്തി നേടി. കോവിഡ് ബാധിച്ച 213 രാജ്യങ്ങളിലായി 5,475,450 പേര്‍ ഗുരുതരാവസ്ഥയിലാണ്. യുഎസില്‍ 68,303 പുതിയ കോവിഡ് ബാധിതരാണ് വ്യാഴാഴ്ച മാത്രമുണ്ടായത്. 1,117 മരണവും 24 മണിക്കൂറിന് ഇടയില്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഇതേ നില തുടരുകയാണെങ്കില്‍ യുഎസിലെ കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ആഴ്ചക്കുള്ളില്‍ അരക്കോടി കടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 4,169,178 പേര്‍ക്കാണ് യുഎസില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 

58,080 പുതിയ കേസുകളാണ് ബ്രസീലില്‍ കഴിഞ്ഞ 24 മണിക്കൂറിന് ഇടയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ബ്രസീലിലെ ആകെ വൈറസ് ബാധിതരുടെ എണ്ണം 1,288,130ലേക്ക് എത്തി. യുഎസിലേത് പോലെ തുടര്‍ച്ചയായ രണ്ടാം ദിവസവും ആയിരത്തിന് മുകളില്‍ മരണമാണ് ബ്രസീലുലും റിപ്പോര്‍ട്ട് ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി