രാജ്യാന്തരം

24 മണിക്കൂറിനിടെ ഒന്നരലക്ഷത്തിനടുത്ത് രോഗികൾ; ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 76 ലക്ഷം കടന്നു

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടൺ: ആശങ്ക വർധിപ്പിച്ച് ലോകത്ത് കോവിഡ് രോഗബാധ വ്യാപിക്കുന്നു. നിലവിൽ 76,28,687 പേർക്കാണ് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 140,917 പേർക്ക് കൂടി പുതുതായി രോബാധ കണ്ടെത്തി. 425,313 പേർക്കാണ് കൊറോണ വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായത്.

ഇന്നലെയും യുഎസിലും ബ്രസീലിലുമാണ് കൂടുതൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചത്. യുഎസിൽ ഇതുവരെ 2,046,643 പേർക്ക് രോഗം വന്നപ്പോൾ 1,14,643 പേർക്കാണ് ജീവൻ നഷ്ടമായത്. ഇന്നലെയും 27,221 പേർക്ക് രോഗം ബാധിച്ചു. 791 പേർ മരിക്കുകയും ചെയ്തു. ബ്രസീലിൽ ആകെ 8,28,810 പേരെ വൈറസ് ബാധിച്ചപ്പോൾ 41,828 പേരെയാണ് മരണം കീഴടക്കിയത്. ഇന്നലെ 24,253 പേർക്ക് കൂടി വൈറസ് ബാധയേറ്റു. കോവിഡ് മരണങ്ങളിൽ ബ്രസീൽ അമേരിക്കയുടെ തൊട്ടുപിന്നിലെത്തി. ഇതുവരെ രണ്ടാമതായിരുന്ന ബ്രിട്ടനിൽ 41,481 പേരാണ് മരിച്ചത്.

രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ മൂന്നാമതുള്ള റഷ്യയിൽ ആകെ രോ​ഗികളുടെ എണ്ണം 5,10,761 ആണ്. 6,705 പേരാണ് റഷ്യയിൽ കോവിഡ് ബാധിച്ച് മരിച്ചത്. നാലാം സ്ഥാനത്ത് ഇന്ത്യയാണ്. രാജ്യത്ത് 297,535 പേർ രോ​ഗബാധിതരായപ്പോൾ 8,498പേർ മരണത്തിന് കീഴടങ്ങി.

അതേസമയം സ്പെയിൻ, ഇറ്റലി എന്നീ രാജ്യങ്ങൾക്ക് കണക്കുകൾ ആശ്വാസമാകുകയാണ്. ഇന്നലെ സ്പെയിനിൽ കൊവിഡ് ബാധിച്ച് ഒരു മരണം പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് രോ​ഗാരോ​ഗ്യ സംഘടനയുടെ കണക്ക്. ഇറ്റലിയിൽ ഇന്നലെ 163 പേർക്ക് മാത്രമാണ് പുതുതായി രോഗം വന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍