രാജ്യാന്തരം

അവന്‍ ശ്വാസം മുട്ടി മരിക്കുന്നത് കാണേണ്ടിവന്നു; അമേരിക്കയില്‍ കറുത്തവരുടെ ജീവിതത്തിന് ഒരു വിലയുമില്ലെന്ന് ജോര്‍ജ് ഫ്‌ളോയിഡിന്റെ സഹോദന്‍ യുഎന്നില്‍

സമകാലിക മലയാളം ഡെസ്ക്

മേരിക്കയില്‍ കറുത്തവരുടെ ജീവിതത്തിന് ഒരു വിലയുമില്ലെന്ന് പൊലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ട ആഫ്രിക്കന്‍-അമേരിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്‌ളോയിഡിന്റെ സഹോദരന്‍ ഫിലോണിസ് ഫ്‌ളോയിഡ്. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിലാണ് അദ്ദേഹം ഇത് പറഞ്ഞത്. 

'എന്റെ സഹോദരനോട് പൊലീസുകാര്‍ ദയയും മനുഷ്യത്വവും കാട്ടിയില്ല. മിനിയാപൊളിസിന്റെ തെരുവ് മധ്യത്തില്‍ വലിയ ആള്‍ക്കൂട്ടത്തെ സാക്ഷിയാക്കിയാണ് പൊലീസ് എന്റെ സഹോദരനെ കൊന്നത്. എന്റെ സഹോദരനെ ഒരു പൊലീസ് ഓഫീസര്‍ എട്ട് മിനിട്ട് 46 സെക്കന്റ് ശ്വാസം മുട്ടിച്ച് കൊല്ലുന്നത് എനിക്കും കുടുബത്തിനും കാണേണ്ടിവന്നു.' - അദ്ദേഹം പറഞ്ഞു. 

സഹോദരനെ കൊന്നതിന്റെ പേരില്‍ അമേരിക്കിലും ലോകത്തും ഒട്ടാകെ പ്രതിഷേധം കനക്കുംവരെ കുറ്റക്കാരായ ഒരു പൊലീസ് ഉദ്യോഗസ്ഥന് എതിരെപ്പോലും നടപടി സ്വീകരിച്ചിരുന്നില്ലെന്ന് ഫിലോണിസ് ഫ്‌ളോയിഡ് പറഞ്ഞു. 

'സഹോദരന് വേണ്ടി തെരുവിലിറങ്ങിയവര്‍ക്ക് നേരെ നടന്ന പൊലീസ് ക്രൂരതയില്‍ നിരവധിപേര്‍ക്ക് കണ്ണ് നഷ്ടപ്പെട്ടു, റബ്ബര്‍ ബുള്ളറ്റുകളേറ്റ് തലയ്ക്ക് പരിക്കേറ്റു, സമാധാനപരായി സമരം നടത്തിയവരെ പൊലീസ് വെടിവെച്ചുകൊന്നു'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

തന്റെ സഹോദരന്റെ അനുഭവം ഒറ്റപ്പെട്ടതല്ലെന്നും കഴിഞ്ഞ വര്‍ഷങ്ങളില്‍ അമേരിക്കന്‍ പൊലീസിന്റെ ക്രൂരതകളാല്‍ കൊല്ലപ്പെട്ട നിരവധി കറുത്ത മനുഷ്യരില്‍ ഒരാളാണ് ജോര്‍ജെന്നും അദ്ദേഹം യുഎന്‍ കൗണ്‍സിലില്‍ പറഞ്ഞു. 

അമേരിക്കയിലെ പൊലീസ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട കറുത്തവര്‍ഗക്കാരുടെ മരണങ്ങളില്‍ യുഎന്‍ സ്വതന്ത്രമായി അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ