രാജ്യാന്തരം

ഹജ്ജ് തീർഥാടനത്തിന് നിയന്ത്രണം; സൗദിക്ക് പുറത്ത് നിന്നുള്ളവർക്ക് അനുമതിയില്ല

സമകാലിക മലയാളം ഡെസ്ക്

റിയാദ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഹജ്ജ് കർമം സൗദി അറേബ്യയിലുള്ളവർക്ക്‌ മാത്രമാക്കി ചുരുക്കി. വൈറസ് പടരുന്നത് ശമനമില്ലാത തുടരുന്ന സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷ പരിഗണിച്ചാണ്‌ ഈ വർഷത്തെ ഹജ്ജ്‌ പരിമിതമായ അംഗങ്ങളിൽ ഒതുക്കി നടത്താൻ സൗദി ഹജ്ജ് ഉംറ മന്ത്രാലയം തീരുമാനിച്ചത്.

ഇതോടെ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക്‌ ഹജ്ജ് നിർവഹിക്കാൻ ഇത്തവണ അവസരമുണ്ടാകില്ല. സൗദി അറേബ്യയിലുള്ള സൗദി പൗരന്മാർക്കും വിദേശികൾക്കും ഹജ്ജ് കർമ്മത്തിനു അനുവാദമുണ്ടാകും. ഇവരെ ആഭ്യന്തര തീർഥാടകരായാണ് പരിഗണിക്കുക. ആഭ്യന്തര തീർഥാടകരുടെ എണ്ണം ഗണ്യമായി വെട്ടിക്കുറയ്ക്കും. പരിമിതമായ അംഗങ്ങൾക്ക്‌ അകലം ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും അനുമതി നൽകുക.

എത്ര പേർക്കാണ് ഹജ്ജിന് അവസരം ഉണ്ടാവുക എന്ന് സൗദി ഹജ്ജ് മന്ത്രലയം വരും ദിവസങ്ങളിൽ അറിയിക്കും. സാമൂഹിക അകലം പാലിച്ചു കൊണ്ടായിരിക്കും തീർഥാടനം അനുവദിക്കുക.

പുറത്തു നിന്നുള്ള കൂടുതൽ അതിഥികളെ ഇപ്പോൾ സ്വീകരിക്കുന്നത് സ്വീകരിക്കൽ ഗുണകരമാകില്ലെന്ന് മന്ത്രാലയം വിലയിരുത്തി. ഒത്തുചേരൽ, കൂട്ടം കൂടിയുള്ള ആചാരങ്ങൾ, ഒരുമിച്ചുള്ള ചലനങ്ങൾ എന്നിവ രോഗം പടർത്തുന്നതിന്‌ ഇടയാക്കുമെന്നു മന്ത്രാലയം വിലയിരുത്തുന്നു.

സമീപകാല ചരിത്രത്തിൽ ഇതാദ്യമായാണ് സൗദി അറേബ്യ ഹജ്ജ് കർമ്മത്തിൽ ഇത്ര വലിയ നിയന്ത്രണം ഏർപ്പെടുത്തുന്നത്‌. കോവിഡിനെ തുടർന്നുള്ള ലോക്ക്ഡൗണിന്റെ ആദ്യ ദിവസങ്ങളിൽ മക്ക ഹറം പൂർണമായും അടച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി