രാജ്യാന്തരം

24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് ഒന്നര ലക്ഷത്തിലേറെ പേര്‍ക്ക്; രോഗബാധിതരുടെ എണ്ണം 93 ലക്ഷം കടന്നു, മരണം നാലര ലക്ഷത്തിലേറെ

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക് : ലോകത്തെ ആശങ്കയിലാഴ്ത്തി കോവിഡ് രോഗവ്യാപനം വര്‍ധിക്കുകയാണ്. ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 93 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 1,59,935 പേര്‍ക്കാണ്. ഇതുവരെ 93, 53,735 പേര്‍ക്ക് കൊറോണ ബാധിച്ചതായാണ് കണക്കുകള്‍.

കോവിഡ് മരണം നാലര ലക്ഷം കടന്നു. ഇതുവരെ 4,79,805 പേരാണ് ലോകത്ത് വൈറസ് ബാധ മൂലം മരിച്ചത്. 50 ലക്ഷത്തിലേറെ പേര്‍ രോഗമുക്തി നേടി. ഇതുവരെ രോഗം ഭേദമായവര്‍ 50,41,711 ആണ്.

ലോകത്ത് ഏറ്റവും അധികം ആശങ്ക ഉയര്‍ത്തുന്നത് ബ്രസീലിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1364 പേരാണ് ബ്രസീലില്‍ മരിച്ചത്. ഇന്നലെ മാത്രം നാല്‍പ്പതിനായിരത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ 11,51,479 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

അമേരിക്കയില്‍ 24 മണിക്കൂറിനിടെ 30,000 ലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 878 പേര്‍ മരിച്ചു. ദക്ഷിണാഫ്രിക്കയിലും രോഗികളുടെ എണ്ണം കൂടുകയാണ്. 24 മണിക്കൂറിനിടെ 4500 ലേറെ പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍