രാജ്യാന്തരം

ലാന്‍ഡിങ്ങിനിടെ കോവിഡ് ചര്‍ച്ച; 97 പേരുടെ മരണത്തിനിടയാക്കിയ വിമാനപകടം പൈലറ്റിന്റെ പിഴവ്

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്:  പാകിസ്ഥാനില്‍ 97 പേരുടെ മരണത്തിനിടയാക്കിയ വിമാനപകടം പൈലറ്റിന്റെയും എയര്‍ട്രാഫിക്കിന്റെയും പിഴവെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് പാ്ക്കിസ്ഥാന്‍ സര്‍ക്കാര്‍ ബുധനാഴ്ചയിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

എന്‍ജിന്‍ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കറാച്ചി വിമാനത്താവളത്തിനടുത്ത ആള്‍ക്കൂട്ട  പ്രദേശത്താണ് മെയ് 22 ന് വിമാനം തകര്‍ന്നുവീണത്. പൈലറ്റും കണ്‍ട്രോളറും സാങ്കേതിക നിയമങ്ങള്‍ പാലിച്ചില്ലെന്ന് പാക്കിസ്ഥാന്‍ വ്യോമയാന മന്ത്രി ഗുലാം സര്‍വാര്‍ ഖാന്‍ പറഞ്ഞു. വിമാനം ലാന്റു ചെയ്യുന്നതിനിടെ അവര്‍ കോവിഡ് പകര്‍ച്ചവ്യാധിയെ കുറിച്ച്  സംസാരിക്കുകയായിരുന്നു. ഇതോടെ ശ്രദ്ധ ലാന്‍ഡിങില്‍ നിന്ന് മാറി കോറോണയെകുറിച്ചുള്ള സംസാരത്തില്‍ മാത്രമായെന്നും അദ്ദേഹം പറഞ്ഞു.

വിമാനത്തിന് സാങ്കേതിമായി തകരാറുകള്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല. ഗതാഗതത്തിന് പൂര്‍ണാമായും അനുയോജ്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഈദുല്‍ ഫിത്തര്‍ ആഘോഷിക്കാന്‍ എത്തിയവരായിരുന്നു അപകടത്തില്‍ മരിച്ച യാത്രക്കാരില്‍ ഏറെയും.

പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ പി.കെ 8303 വിമാനമാണ് തകര്‍ന്നത്. അപകടത്തില്‍ രണ്ട് പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. വിമാനത്തില്‍ 91 യാത്രക്കാരും എട്ട് ജീവനക്കാരും ഉണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി