രാജ്യാന്തരം

ആരോഗ്യ മന്ത്രാലയത്തിന്റെ ബസ് ഉപയോഗിച്ച് മദ്യ വിതരണം; നിരവധി മദ്യക്കുപ്പികള്‍ പിടികൂടി, പ്രവാസി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ബസ് ഉപയോഗിച്ച് മദ്യ വിതരണം നടത്തിയ ഇന്ത്യക്കാരന്‍ അറസ്റ്റിലായി. സെക്യൂരിറ്റി പോയിന്റില്‍ ജോലിയിലുണ്ടായിരുന്ന ഫര്‍വാനിയ സുരക്ഷാ ഉദ്യോഗസ്ഥരാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ബസ് ഓടിച്ചിരുന്ന പ്രതിയെ കയ്യോടെ പിടികൂടിയത്. ഖൈത്താനിലായിരുന്നു സംഭവം.

ബസില്‍ നിന്ന് മദ്യക്കുപ്പികള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.  ബസ് കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ലൈസന്‍സ് കാണിക്കാന്‍ ഡ്രൈവറോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ ഇയാള്‍ മദ്യപിച്ചതായി മനസ്സിലാക്കിയ ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തുകയായിരുന്നു.

പരിശോധനയിൽ ബസിൽ നിന്നും നിരവധി മദ്യക്കുപ്പികള്‍ കണ്ടെത്തി. ജോലി സമയത്ത് താന്‍ മദ്യം വിറ്റിരുന്നതായി ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''

ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം;ബാങ്ക് അധികൃതരുമായി എംഎം വര്‍ഗീസ് ചര്‍ച്ച നടത്തി

നവകേരള ബസ് ഇനി 'ഗരുഡ പ്രീമിയം'; ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും