രാജ്യാന്തരം

കൊറോണ: ഇറാനില്‍ എഴുപതിനായിരം തടവുപുള്ളികളെ ജയില്‍ മോചിതരാക്കി 

സമകാലിക മലയാളം ഡെസ്ക്

ടെഹ്റാൻ: രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന്റെ പശ്ചാതലത്തില്‍ ഇറാന്‍ എഴുപതിനായിരത്തോളം തടവുപുള്ളികളെ മോചിപ്പിച്ചു. ഇറാന്‍ ജുഡീഷ്യറി മേധാവി ഇബ്രാഹിം റെയിസിയാണ് ഇക്കാര്യം അറിയിച്ചത്. 

രാജ്യത്തിന് സുരക്ഷാ ഭീഷണി ഉണ്ടാകില്ലെന്ന സാഹചര്യം നിലനില്‍ക്കുന്നിടത്തോളം ജയില്‍ മോചനങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തടവുപുള്ളികള്‍ എന്ന് ജയിലിലേക്ക് മടങ്ങണം എന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഇതിനിടയില്‍ ഇറാനില്‍ കുടുങ്ങികിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതിനായി ഇന്ത്യന്‍ വ്യോമസേന വിമാനം ഇന്ന് രാത്രി ഇറാനിലേക്ക് പോകും. എന്നാല്‍ ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന മത്സ്യത്തൊഴിലാളികളെ തിരിച്ചെത്തിക്കുമോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി