രാജ്യാന്തരം

വിമാനയാത്രയ്ക്കിടെ പരസ്യമായി ലൈംഗികബന്ധം; അങ്ങനെയൊന്ന് ഉണ്ടായിട്ടില്ലെന്ന് കമിതാക്കള്‍

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: വിമാനത്തില്‍ അമിതമായി മദ്യപിച്ച് ലൈംഗികബന്ധത്തിലേര്‍പ്പെട്ട കമിതാക്കള്‍ക്കെതിരെ കോടതിയില്‍ വിചാരണ തുടങ്ങി. മാഞ്ചസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കമിതാക്കളായ പ്രതികളുടെ വിചാരണ ആരംഭിച്ചത്. അതേസമയം, കുറ്റം നിഷേധിച്ച പ്രതികള്‍ വിചാരണ ക്രൗണ്‍ കോടതി ജഡ്ജിക്ക് മുമ്പാകെ നടത്തണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം വിചാരണ കോടതി അംഗീകരിക്കുകയും കേസ് അടുത്തമാസത്തേക്ക് മാറ്റിവെയ്ക്കുകയും ചെയ്തു. 

കഴിഞ്ഞ വര്‍ഷം ജൂലായ് 29ന് മാഞ്ചസ്റ്ററില്‍നിന്ന് ട്യൂണീഷ്യയിലേക്ക് പോയ തോമസ് കുക്ക് വിമാനത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. മാഞ്ചസ്റ്റര്‍ സ്വദേശിയായ ഗെമ്മ ഹീപ്(35) കാമുകനായ ഫിലിപ്പ് മൈക്കോക്ക്(38) എന്നിവരാണ് കേസിലെ പ്രതികള്‍. മൂന്നുകുട്ടികളുടെ അമ്മയായ ഗെമ്മയും കാമുകനും വിമാനത്തിനുള്ളില്‍വെച്ച് അമിതമായി മദ്യപിച്ച് ബഹളം വെയ്ക്കുകയും പരസ്യമായി ലൈംഗികബന്ധത്തിലേര്‍പ്പെടുകയും ചെയ്‌തെന്നാണ് കേസ്. 

പൊതുമര്യാദ ലംഘിക്കുകയും അമിതമായി മദ്യപിച്ച് വിമാനത്തില്‍ ബഹളമുണ്ടാക്കുകയും ചെയ്‌തെന്നാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. കുട്ടികളടക്കമുള്ള യാത്രക്കാര്‍ക്ക് മുന്നിലായിരുന്നു കമിതാക്കള്‍ ഇപ്രകാരം പെരുമാറിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. വിചാരണയ്ക്ക് ശേഷം കുറ്റം തെളിഞ്ഞാല്‍ ഇരുവര്‍ക്കും രണ്ടുവര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ