രാജ്യാന്തരം

കോവിഡ് മരണം 11,000 കടന്നു ; വിറങ്ങലിച്ച് ഇറ്റലി, 24 മണിക്കൂറിനിടെ മരിച്ചത് 627 പേര്‍ 

സമകാലിക മലയാളം ഡെസ്ക്

റോം : ലോകത്തെ ഭീതിയിലാക്കി കോവിഡ് വൈറസ് ബാധ വ്യാപിക്കുകയാണ്. കോവിഡ് ബാധിച്ചുള്ള മരണം 11,000 കടന്നു. മരണസംഖ്യ 11,385 ആയി. രോഗം ഏറെ നാശം വിതച്ച ഇറ്റലിയില്‍ മരണം 4000 കവിഞ്ഞു. 24 മണിക്കൂറിനിടെ മരിച്ചത് 627 പേരാണ്. ഇറ്റലിയില്‍ 5986 പേര്‍ക്ക് കൂടി പുതുതായി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രോഗബാധിതരുടെ എണ്ണം 47,021 ആയി ഉയര്‍ന്നു. 

സ്‌പെയിനില്‍ 1093 പേരും, ഇറാനില്‍ 1433 പേരും കോവിഡ് ബാധിച്ച് മരിച്ചു. 185 രാജ്യങ്ങളിലായി 2.75,5041 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. യുഎഇയില്‍ കോവിഡ് ബാധിച്ച് രണ്ടുപേര്‍ മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അറബ് ഏഷ്യന്‍ പൗരന്മാരാണ് മരിച്ചത്. 

ഇസ്രായേലിലും ആദ്യ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. 88 കാരന്‍ വൈറസ് ബാധയേറ്റ് മരിച്ചതായി ഇസ്രായേല്‍ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം