രാജ്യാന്തരം

ഗ്രെറ്റ ടുൺബെർഗിനും അച്ഛനും കൊവിഡ്‌ ലക്ഷണങ്ങൾ; നിരീക്ഷണത്തിൽ

സമകാലിക മലയാളം ഡെസ്ക്

സ്വീഡൻ: ലോകപ്രശസ്ത പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ടുൺബെർഗ് കോവിഡ് നിരീക്ഷണത്തിൽ. വൈറസ് ബാധയുടെ ലക്ഷണങ്ങൾ കണ്ടതോടെയാണ് ​ഗ്രെറ്റയും അച്ഛൻ സ്വൻഡേ ടുൺബെർഗും  സ്വയം നിരീക്ഷണത്തിൽ കഴിയുന്നത്. അടുത്തിടെ ഇരുവരും യൂറോപ്പിലേക്ക് ട്രെയിനിൽ യാത്ര ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. 

തനിക്ക് കൊറോണയുണ്ടെന്ന് സംശയിക്കുന്നുവെന്നും അതിനാൽ സെൽഫ് ഐസൊലേഷനിലാണ് എന്നുമാണ് ​ഗ്രെറ്റ പറയുന്നത്. യാത്ര കഴിഞ്ഞെത്തി കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് ​ഗ്രെറ്റക്ക് ചെറിയ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. അതേ സമയം ​ഗ്രെറ്റയുടെ അച്ഛനും സ്വീഡിഷ് നടനുമായ സ്വൻഡേക്ക് ലക്ഷണങ്ങൾ രൂക്ഷമാണ് എന്നാണ് പറയുന്നത്. എന്നാൽ ഇരുവരും കൊറോണ ടെസ്റ്റ് നടത്തിയിട്ടില്ല. സ്വീഡനിൽ അതീവ​ഗുരുതരമായ രോ​ഗലക്ഷണങ്ങൾ കാണിക്കുന്നവർക്ക് മാത്രമാണ് ടെസ്റ്റ് നടത്തുന്നതെന്നും ​ഗ്രെറ്റ പറഞ്ഞു. 

കാലാവസ്ഥാ മാറ്റത്തിനും പാരിസ്ഥിതി പ്രശ്നങ്ങളിലും സജീവമായി ഇടപെട്ട് ലോകശ്രദ്ധ നേടിയ വ്യക്തിയാണ് ഗ്രെറ്റാ ടുൺബെർഗ്. യുഎന്നിന്‍റെ കാലാവസ്ഥ ഉച്ചകോടിയില്‍ 16കാരിയായ ഗ്രെറ്റയുടെ പ്രഭാഷണം ലോകവ്യാപക ശ്രദ്ധ നേടിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു