രാജ്യാന്തരം

എല്ലാ കുടുംബങ്ങള്‍ക്കും രണ്ടരലക്ഷം വീതം; കോവിഡിനെ നേരിടാന്‍ രണ്ടുലക്ഷം കോടി ഡോളറിന്റെ ഉത്തേജക പാക്കേജുമായി ട്രംപ്, അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യം

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: കോവിഡ് ദുരിതത്തില്‍ നിന്ന് ജനങ്ങളെയും സമ്പദ് വ്യവസ്ഥയെയും രക്ഷിക്കാന്‍ ഉത്തേജക പാക്കേജില്‍ ഒപ്പുവെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പാക്കേജ് അമേരിക്കന്‍ പാര്‍ലമെന്റില്‍ പാസാക്കിയതിന് പിന്നാലെയാണ് ട്രംപ് ബില്ലില്‍ ഒപ്പുവെച്ചത്. നാലുപേര്‍ അടങ്ങുന്ന ഒരു കുടുംബത്തിന് രണ്ടുലക്ഷം രൂപയുടെ ധനസഹായം നല്‍കുന്നത് അടക്കമുളള രണ്ടുലക്ഷം കോടി ഡോളറിന്റെ പാക്കേജാണ് പ്രഖ്യാപിച്ചത്.

അമേരിക്കയില്‍ പടര്‍ന്നുപിടിച്ച കൊറോണ വൈറസ് ബാധയില്‍ ഇതുവരെ 1700പേരാണ് മരിച്ചത്. രാജ്യമൊട്ടാകെ ഒരു ലക്ഷത്തോളം പേരാണ് വിവിധ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഈ മഹാമാരി അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയില്‍ വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ജനങ്ങളെയും ഒപ്പം തന്നെ സമ്പദ്‌വ്യവസ്ഥയെയും രക്ഷിക്കാന്‍ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചത്.

നിലവില്‍ 33 കോടി വരുന്ന അമേരിക്കന്‍ ജനത വീടുകളില്‍ കഴിയുകയാണ്. തൊഴിലില്ലായ്മ രൂക്ഷമായതിനെ തുടര്‍ന്ന് 30 ലക്ഷം പേരാണ് സഹായത്തിനായി സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് കോവിഡ് ദുരിതത്തില്‍  നിന്ന് ആശ്വാസം നല്‍കാന്‍ വലിയ പാക്കേജ് പ്രഖ്യാപിച്ചത്. നാലുപേര്‍ അടങ്ങുന്ന കുടുംബത്തിന് രണ്ടരലക്ഷം രൂപ( 3400 അമേരിക്കന്‍ ഡോളര്‍) വീതം നല്‍കാന്‍ തീരുമാനിച്ചതാണ് ഇതില്‍ പ്രധാനം. ഇതിന് പുറമേ ചെറുകിട, ഇടത്തരം വ്യവസായങ്ങളെ സഹായിക്കാന്‍ കോടി കണക്കിന് ഡോളര്‍ ധനസഹായമായും നല്‍കും. സമ്പദ് വ്യവസ്ഥ ശക്തമായി തിരിച്ചുവരുമെന്ന് ട്രംപ് പറഞ്ഞു.

ഇതിന് പുറമേ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആശുപത്രികള്‍ക്കും ഹോട്ടലുകള്‍ക്കും ധനസഹായം നല്‍കും. ഇതിനായി 10000 കോടി ഡോളര്‍ നീക്കിവെയ്ക്കും. ജീവന്‍രക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് 2700 കോടി ഡോളര്‍ നല്‍കും.ദുരന്തനിവാരണ ഫണ്ടിലേക്ക് 45000 കോടി ഡോളര്‍ അനുവദിച്ചതായും ട്രംപ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി