രാജ്യാന്തരം

തായ്‌ലന്‍ഡ് രാജാവ് ക്വാറന്റൈനിൽ; പരിചരിക്കാൻ 20 സ്ത്രീകൾ; അത്യാഡംബര ഹോട്ടൽ മുഴുവൻ വാടകയ്ക്കെടുത്തു!

സമകാലിക മലയാളം ഡെസ്ക്

ബര്‍ലിന്‍: ജർമനിയിലെ ആഡംബര ഹോട്ടലിൽ സ്വയം സമ്പർക്ക വിലക്കുമായി തായ്‌ലന്‍ഡ് രാജാവ് മഹാ വജിരലോങ്കോണ്‍. അതിനായി ഹോട്ടൽ മുഴുവന്‍ രാജാവ് വാടകയ്ക്ക് എടുത്തു. ഹോട്ടലിലേയ്ക്ക് 20 സ്ത്രീകളെയും അദ്ദേഹം ഒപ്പം കൂട്ടി. കൊറോണ ലോകമെമ്പാടും പര്‍ന്നു പിടിക്കുകയും എല്ലാവരും വീടുകള്‍ക്കുള്ളില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കപ്പെടുകയും ചെയ്തപ്പോഴാണ് രാജാവ് ഇത്തരത്തില്‍ സ്വയം സമ്പര്‍ക്ക വിലക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. 

ബാവേറിയ സംസ്ഥാനത്തെ ഫോര്‍ സ്റ്റാര്‍ ഹോട്ടലിലേയ്ക്കാണ് രാജാവ് മാറിയത്. ഇതിനായി രാജാവ് ഹോട്ടല്‍ മുഴുവന്‍ ബുക്ക് ചെയ്തു. ലോക്ഡൗണ്‍ നിയമങ്ങള്‍ക്കിടയിലും രാജാവിന് താമസിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. 20 സ്ത്രീകള്‍ക്കും ഏതാനും ജോലിക്കാര്‍ക്കും ഒപ്പമാണ് രാജാവ് ക്വാറന്റൈനില്‍ പോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ ജോലിക്കാരുമായി പോകാനായിരുന്നു രാജാവിന്റെ പദ്ധതിയെന്നും എന്നാല്‍ ഇതില്‍ 119 പേരെ കൊറോണ സംശയത്തെ തുടര്‍ന്ന് ഒഴിവാക്കിയതായും ഒരു ജര്‍മ്മന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. 

രാജാവ് ജര്‍മനിയില്‍ സ്വയം സമ്പര്‍ക്ക വിലക്കില്‍ ഏര്‍പ്പെട്ട വാര്‍ത്ത തായ്‌ലന്‍ഡില്‍ വലിയ ഒച്ചപ്പാടുണ്ടാക്കി. 'വൈ ഡു വി നീഡ് എ കിങ്' എന്നത് അവിടെ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാണ്. നിലവില്‍, തായ്‌ലന്‍ഡില്‍ 1,524 കൊറോണ പോസിറ്റീവ് കേസുകളും ഒമ്പത് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ