രാജ്യാന്തരം

റെംഡിസിവിറിന്‌ യുഎസിന്റെ അടിയന്തര അംഗികാരം, ഇതിലൂടെ കോവിഡ്‌ ബാധിതര്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നുവെന്ന്‌ ട്രംപ്‌

സമകാലിക മലയാളം ഡെസ്ക്


വാഷിങ്‌ടണ്‍: കോവിഡ്‌ ബാധിതരില്‍ റെംഡെസിവിര്‍ മരുന്ന്‌ ഉപയോഗിക്കാന്‍ അംഗീകാരം നല്‍കിയതായി അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌. ആന്റിവൈറല്‍ മരുന്നായ റെംഡെസിവിറിന്റെ ക്ലിനിക്കല്‍ പരീശോധനയില്‍ കോവിഡ്‌ രോഗികള്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നുവെന്ന്‌ കണ്ടെത്തിയതോടെയാണ്‌ ഇതിന്‌ യുഎസ്‌ അടിയന്തര അംഗീകാരം നല്‍കിയത്‌.

കോവിഡിനെതിരെ ഒരു മരുന്ന്‌ ഫലപ്രദമായി ഉപയോഗിക്കാനാവുന്നു എന്ന്‌ തെളിയിക്കുന്നത്‌ ആദ്യമാണ്‌. പ്രതീക്ഷ നല്‍കുന്നതാണ്‌ ഇതെന്നും ട്രംപ്‌ പറഞ്ഞു. യുഎസ്‌ കമ്പനിയായ ഗിലെയാദ്‌ ആണ്‌ റെംഡെസിവിര്‍ നിര്‍മിച്ചത്‌. 15 ദശലക്ഷം ഡോസുകള്‍ സൗജന്യമായി നല്‍കുമെന്ന്‌ ഗിലെയാദ്‌ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്‌.

റെംഡെസിവിറിന്‌ അംഗീകാരം ലഭിച്ചതോയെ കോവിഡ്‌ ബാധയേറ്റ കുട്ടികളിലും മുതിര്‍ന്നവരിലും ഇത്‌ വ്യാപകമായി യുഎസ്‌ ഉപയോഗിക്കും. റെംഡെസിവിര്‍ ആയിരത്തിലധികം പേരില്‍ യുഎസ്‌ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്‌്‌ ഓഫ്‌ അലര്‍ജി ആന്‍ഡ്‌ ഡിസീസ്‌ വിഭാഗം പരീക്ഷിച്ചതായും ഫലം ലഭിച്ചതായും പറയുന്നു. ഈ മരുന്നിലൂടെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവര്‍ക്ക്‌ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ സാധിക്കുന്നു എന്നാണ്‌ അവകാശവാദം.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി