ലണ്ടൻ: കോവിഡ് രോഗബാധയെ തുടർന്ന് ആശുപത്രിയിലായ തന്നെ ചികിത്സിച്ച ഡോക്ടർമാർക്ക് ആദരവ് അർപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്. തന്റെ കുഞ്ഞിന് ഡോക്ടർമാരുടെ പേര് നൽകിയാണ് ബോറിസ് അദരം അർപ്പിച്ചത്. വിൽഫ്രെഡ് ലോറി നിക്കോളാസ് ജോണ്സണ് എന്നാണ് കുഞ്ഞിന് പേരിട്ടത്.
നിക് പ്രൈസ്, നിക് ഹാർട്ട് എന്നീ ഡോക്ടർമാരോടുള്ള ആദര സൂചകമായാണ് കുഞ്ഞിന്റെ പേരിൽ നിക്കോളാസ് ചേർത്തിരിക്കുന്നത്. വിൽഫ്രെഡ് എന്ന പേര് ബോറിസ് ജോണ്‍സന്റെ മുത്തച്ഛന്റെയും ലോറി എന്ന പേര് കാരി സൈമണ്ടിന്റെ മുത്തച്ഛന്റെയുമാണ്. ബോറിസ് ജോണ്‍സനും കുട്ടുകാരി കാരി സൈമണ്ട്സിനും ബുധനാഴ്ചയാണ് ആണ്‍കുട്ടി പിറന്നത്. രണ്ട് വിവാഹമോചനങ്ങൾ നടത്തിയിട്ടുള്ള ജോണ്‍സന്റെ ആറാമത്തെ കുട്ടിയാണിത്.
മാര്‍ച്ച് 27നാണ് ബോറിസ് ജോണ്സണ് കോവിഡ് സ്ഥിരീകരിക്കുന്നത്. പക്ഷെ നേരിയ ലക്ഷണങ്ങളേ ആദ്യ ഘട്ടത്തില്‍ പ്രകടിപ്പിച്ചിരുന്നുള്ളൂ. ഏപ്രില്‍ 5ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബോറിസ് ജോണ്‍സണെ പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. മൂന്ന് ദിവസം ഓക്സിജന്‍ നല്‍കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ