രാജ്യാന്തരം

എല്ലാ അവസരങ്ങളും അവസാനിച്ചു; വിജയ് മല്ല്യയെ ഒരു മാസത്തിനുള്ളിൽ ഇന്ത്യക്ക് കൈമാറിയേക്കും

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: കോടികള്‍ വെട്ടിച്ച് രാജ്യംവിട്ട മദ്യ വ്യവസായി വിജയ് മല്ല്യക്ക് യുകെ കോടതിയിലെ നിയമപരമായ അവസരങ്ങള്‍ എല്ലാം അവസാനിച്ചു. ഇന്ത്യക്ക് കൈമാറാനുള്ള 2018ലെ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള മല്ല്യയുടെ അന്തിമ അപ്പീലും വ്യാഴാഴ്ച ഹൈക്കോടതി തള്ളി. 

ഇതോടെ ഇന്ത്യക്ക് കൈമാറുന്നത് ചോദ്യം ചെയ്യാനുള്ള മല്ല്യയുടെ അവസരം അവസാനിക്കുകയായിരുന്നു. സുപ്രധാനമായ ഒരു നിയമപ്രകാരം കേസില്‍ തീര്‍പ്പുണ്ടെങ്കില്‍ മാത്രമെ യുകെ കുറ്റവാളി കൈമാറ്റ നിയമത്തില്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ അനുവദിക്കൂ.

ഇന്ത്യ- ബ്രിട്ടന്‍ ഉടമ്പടി പ്രകാരം 28 ദിവസത്തിനുള്ളില്‍ മല്ല്യയെ ഇന്ത്യക്ക് കൈമാറാന്‍ സാധിച്ചേക്കുമെന്ന് യുകെ ആഭ്യന്തര മന്ത്രാലയ സെക്രട്ടറി പ്രീതി പട്ടേല്‍ വ്യക്തമാക്കി. മല്ല്യ ഒരു മാസത്തിനുള്ളില്‍ ഇന്ത്യയിലെത്തിക്കാമെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികളും പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് 9,000 കോടിയുടെ വായ്പയെടുത്താണ് മല്ല്യ രാജ്യം വിട്ടത്. ഇന്ത്യക്ക് കൈമാറാനുള്ള ഉത്തരവിനെതിരെ കഴിഞ്ഞ മാസം മല്ല്യ നല്‍കിയ അപ്പീലും പരാജയപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് തുടരുന്നു; നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു

ആഡംബരമില്ലാതെ ലളിത വിവാഹം, മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്

വീണ്ടും രക്ഷകനായി സ്‌റ്റോയിനിസ്, 45 പന്തില്‍ 62 റണ്‍സ്; മുംബൈയെ തോല്‍പ്പിച്ച് ലഖ്‌നൗ